Tag: Bypass
ശുദ്ധജലവും ഒളിച്ചുകഴിയാന്‍ ആവശ്യത്തിലേറെ സുഷിരങ്ങളും; നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി ഇറക്കിയ ഡിവൈഡറുകള്‍ കൊതുകുവളർത്തു കേന്ദ്രമാകുന്നു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് റോഡ് കൊതുകു വളര്‍ത്തു കേന്ദ്രമാകുന്നു. മരളൂര്‍ പനച്ചികുന്ന് ഭാഗത്ത് നിര്‍മ്മാണത്തിനായി ഇറക്കിയിട്ട നൂറ് കണക്കിന് ഡിവൈഡറാണ് കൊതുകുകള്‍ പെറ്റുപെരുകുന്ന കേന്ദ്രമായിരിക്കുന്നത്. ഓരോ ഡിവൈഡറിലും വെള്ളം കെട്ടിനില്ക്കാന് പാകത്തില്‍ വലിയ സുഷിരങ്ങളുണ്ട്. ഇതിലാണ് കൊതുകുകള്‍ വളരുന്നത്. ശുദ്ധജലമായതിനാല്‍ കൊതുകിന്റെ കടിയേറ്റാല്‍ ഡെങ്കിപനി പിടിപെടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. ആരോഗ്യ വിഭാഗം അടിയന്തിരമായി
‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്. മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ
ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി
മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം; വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി അണ്ടര്‍പാസിന് സമീപത്തായി നിര്‍മ്മിച്ച ഡ്രൈനേജ് നിര്‍മ്മിച്ചതിലെ അപാകതകളാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയത്. കൊയിലാണ്ടി നഗരത്തില്‍ നിന്നും മറ്റും വരുന്ന വെള്ളം റെയില്‍വേ കല്‍വര്‍ട്ട് വഴി ഇതുവഴിയാണ് കടന്നുപോകുന്നത്. ഡ്രൈനേജ്
കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാവുന്നു: പരിശോധനയിൽ വെള്ളക്കെട്ട് നികത്തിയത് കണ്ടെത്തി, വാഗാഡിന്റെ ലോറി കസ്റ്റഡിയിൽ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന പരായിതിയിൽ പരിശോധന നടത്തി അധികൃതർ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിലും കണയങ്കോട് പാലത്തിന് സമീപത്ത് പുഴയിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ പുഴയിലേക്ക് എത്തിച്ച
അടിപ്പാതകളുടെയും ഓവര്‍ ബ്രിഡ്ജുകളുടെയും പണി തുടങ്ങി; നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ബൈപ്പാസ് മുറിച്ച് കടക്കാനായി അടിപ്പാത നിര്‍മാണവും ആരംഭിച്ചു. നിലവില്‍ രണ്ടിടത്താണ് അടിപ്പാതകളും ഓവര്‍ബ്രിഡ്ജ് നിര്‍മാണവും നടക്കുന്നത്. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി ഉണ്ടാവുക. മുത്താമ്പി റോഡിലെ അടിപ്പാതയുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. അടിപ്പാത നിര്‍മിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി
കനാല്‍ തുറന്നിട്ടും ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായിട്ട മണ്ണ് നീക്കം ചെയ്തില്ല; വെള്ളം കിട്ടുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍
കൊയിലാണ്ടി: കനാല്‍ തുറന്നിട്ടും വെള്ളം ലഭിക്കുമോ എന്ന ആശങ്കയില്‍ കൊയിലാണ്ടി മേഖലയിലെ കര്‍ഷകരും നാട്ടുകാരും. നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗാമായി കനാലിലിട്ട മണ്ണ് നീക്കം ചെയ്യാത്തതാണ് ആശങ്കയ്ക്ക് കാരണം. ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള ഗതാഗത സൗകര്യത്തിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിലും മറ്റ് ജലസ്രോതസ്സുകളിലും ചില ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ അണക്കെട്ട് തുറന്നിട്ടും