Tag: Byelection
പുതുപ്പള്ളിയിൽ പുതുചരിത്രം, ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്ന് വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പ്. വോട്ടെണ്ണല്‍ ആദ്യ ഏഴ് റൗണ്ട് കടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. യുഡിഎഫിന്റെ ഭൂരിപക്ഷം നാൽപ്പതിനായിരം കടന്നു. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്കൂളില്‍ ഒരുക്കിയ
ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.പ്രശാന്ത്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം അംഗവും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് വിജയിച്ച ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്
ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്’; തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്. മുന്‍ കാലങ്ങളില്‍ യു.ഡി.എഫിന്റെ മെമ്പര്‍മാര്‍ വാഡിലുണ്ടാക്കിയ വികസനങ്ങളും വിജയത്തിലേക്ക് നയിച്ചുവെന്നും തുറയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യുഡി.എഫ് പ്രവര്‍ത്തകരുടെ അക്ഷീണമായ
ഉപതിരഞ്ഞെടുപ്പ്; പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന് ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു
പേരാമ്പ്ര: ജില്ലയില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങാണ് പലയിടത്തും തുടരുന്നത്.
ഉപതിരഞ്ഞെടുപ്പ്; തുറയൂര്‍, കീഴരിയൂര്‍ ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു
പേരാമ്പ്ര: നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: സി.പി.എമ്മിലെ എം.എം.രവീന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി
കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി. സി.പി.എമ്മിലെ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡന്റുമാണ് എം.എം.രവീന്ദ്രന്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്
തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായി സി.പി.എം അംഗം ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു
തിക്കോടി: ഉപതിരഞ്ഞെടുപ്പ് നടന്ന തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായി ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഷീബ പുൽപ്പാണ്ടിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വരണാധികാരി മുരളീധരൻ (തഹസിൽദാർ), ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി,