Tag: By-election

Total 7 Posts

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

ഇരട്ടിയിലേറെ വര്‍ദ്ധിച്ച് ഭൂരിപക്ഷം; മണിയൂരില്‍ എല്‍.ഡി.എഫിന്റേത് മിന്നും വിജയം

വടകര: മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്  340 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ശശിധരന് 741 വോട്ടാണ് ലഭിച്ചത്. 1408 വോട്ടർമാരുള്ള വാര്‍ഡില്‍ 1163 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ മുഖ്യ എതിരാളി  യുഡിഎഫ് സ്ഥാനാർഥി ഇ.എം.രാജന് 401 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഷിബുവിന് 21

”വര്‍ഗീയ കക്ഷികളെ കീഴരിയൂര്‍ ജനത ഒറ്റപ്പെടുത്തി: ഇനി കീഴരിയൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും”, എം.എം.രവീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കീഴരിയൂര്‍: വര്‍ഗീയ കക്ഷികളെ കീഴരിയൂരിലെ ജനം ഒറ്റപ്പെടുത്തിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം. രവീന്ദ്രന്‍. ബി.ജെ.പി വലിയ തോതില്‍ വോട്ടുമറിച്ചിട്ടും എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായെന്നും അത് ജനങ്ങളുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കീഴരിയൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഉപതിരഞ്ഞെടുപ്പ്: തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ ജൂലൈ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍,

തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955