Tag: bus
‘ആരോടും ഒന്നും ചോദിച്ചില്ല, കൈനാട്ടിയില്‍ നിന്നും ബസ് നേരെ തിരിച്ച് വടകരയിലെ ആശുപത്രി മുറ്റത്തേക്ക്; കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച ഡ്രൈവര്‍ക്ക് കയ്യടി
വടകര: യാത്രക്കാരി കുഴഞ്ഞുവീണെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മറിച്ചൊന്നാലോചിക്കാതെ മിന്നൽ വേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് യുവതിയുമായി ആശുപത്രി വളപ്പിൽ പ്രവേശിച്ചത്. ബസിന്റെ ഹോണടികേട്ട് ആശുപത്രിയിലുള്ളവർ ഒന്ന് അന്ധാളിച്ചെങ്കിലും പെട്ടന്ന് തന്ന ആവശ്യമായ മെഡിക്കൽ സേവനമുറപ്പുവരുത്തി. ഇന്നലെ വെെകീട്ട് അഞ്ച് മണിയോടെ വടകര കെെനാട്ടിക്കടുത്താണ്
കൊയിലാണ്ടിയില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ് നിര്‍ത്തുന്നയിടത്ത് കാത്തിരിപ്പ് കേന്ദ്രമില്ല; മഴ കനത്തതോടെ യാത്രക്കാര്‍ ദുരിതത്തില്‍
കൊയിലാണ്ടി: മഴ കനത്തതോടെ കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിനും മൃഗാശുപത്രിയ്ക്കും മുന്നില്‍ നിന്ന് കണ്ണൂര്‍, വടകര ഭാഗത്തേക്ക് ബസ്സ് കാത്തു നില്‍ക്കുന്നവര്‍ ദുരിതം ഇരട്ടിച്ചു. ഇവിടെ നിന്നും ബസില്‍ കയറിപ്പറ്റുന്നതോടെ പലരും നനഞ്ഞ് കുളിച്ച അവസ്ഥയിലാണ്. പുതുക്കി പണിയാന്‍ വേണ്ടി പഴയ ബസ്സ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. ബസ്സ് സ്റ്റാന്റ് ഇല്ലാത്തതിനാല്‍
റോഡിനെ റേസിങ് ട്രാക്കാക്കി ബസ്സുകള്‍; പൂക്കാട് റോങ് സൈഡിലൂടെ അപകടകരമാം വിധം ഓടിച്ച ബസ് യാത്രക്കാര്‍ തടഞ്ഞു (വീഡിയോ കാണാം)
കൊയിലാണ്ടി: ബസ്സുകളുടെ അപകടകരമാം വിധമുള്ള മത്സര ഓട്ടം തുടര്‍ക്കഥയാവുന്നു. എല്ലാവരെക്കാളും മുന്നിലേക്ക് ഓടിയെത്താന്‍ ഏതുവിധത്തിലും ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുമ്പോള്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് യാത്രക്കാര്‍ ഇരിക്കാറ്. റോഡിലെ മറ്റ് യാത്രക്കാര്‍ക്കും ഇത്തരം മത്സരയോട്ടങ്ങള്‍ ഭീഷണിയാണ്. മുന്നിലോടുന്ന വണ്ടികളെ എല്ലാ ഗതാഗത നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ബസ്സുകള്‍ മറികടക്കാറ്. ഓവര്‍ ടേക്കിങ് അനുവദിനീയമല്ലാത്ത സ്ഥലങ്ങളില്‍ പോലും ബസ്സുകള്‍ റോങ്
മുചുകുന്ന് ഭാഗത്തേക്കുള്ള ട്രിപ്പുകൾ മുടക്കി; ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി.ഒ
കൊയിലാണ്ടി: മുചുകുന്ന് ഭാഗത്തേക്ക് തുടർച്ചയായി ട്രിപ് മുടക്കിയ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി. ട്രിപ്പ് മുടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബസ്സുകൾക്കെതിരെ നടപടിയെടുത്തത്. [ad1] ബസ്സുകൾക്കെതിരെ ചെല്ലാൻ തയാറാക്കി നടപടി സ്വീകരിച്ചു. പരിശോധനയിൽ ടാക്സ് അടക്കാതെ സർവീസ് നടത്തിയ ഒരു ബസ്സിനെതിരെയും നടപടി സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കും
വിദ്യാർത്ഥികളെ, നിങ്ങളെ ബസ്സിൽ കയറ്റുന്നില്ലേ? ഇനി ഉടൻ തന്നെ പരാതി വാട്സാപ്പിൽ അയക്കാം
കോഴിക്കോട്: ബസ്സിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങി ബസ്സിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെന്താണെങ്കിലും പരിഹാരമൊരുക്കിയിരിക്കുകയാണ്. പ്രശ്നമുണ്ടായാൽ ഉടൻ തന്നെ വാട്സാപ്പിലൂടെ പരാതി നൽകാം. ഇത്തരം വിവേചനം