Tag: Bus strike
വടകര താലൂക്കിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
വടകര: വടകര താലൂക്കിൽ ചൊവ്വാഴ്ച (7-1-2025) നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയ സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.ജനുവരി 10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
ഒത്തുതീർപ്പാകാതെ ബസ് പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഇന്നും തുടരും, വലഞ്ഞ് യാത്രക്കാർ
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരും. കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിൻ്റെ പേരിലാണ് തൊഴിലാളുകൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്.
കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്
കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ കൂമുള്ളിയില്‍വെച്ചാണ് ബസ് ഡ്രൈവര്‍ മര്‍ദ്ദിക്കപ്പെട്ടത്. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു പ്രതിഷേധിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി.എം.എസ് യൂണിയന്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള റോഡില്‍
കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു
വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു. വടകര എം.എല്‍.എ കെ.കെ.രമയുമായും എസ്.പിയുമായും എം.എല്‍.എ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കി തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഗതാഗതക്കുരുക്കിന് വഴിവെക്കുന്ന റോഡിലെ കുഴികള്‍
കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ ഓടുന്നില്ല; ജീവനക്കാരുടെ തൊഴില്‍ ബഹിഷ്‌കരണം അനിശ്ചിതകാലത്തേക്ക്
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്നില്ല. വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്
കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുകയാണെന്ന് ജീവനക്കാര്‍
കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുന്നു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്‌റ്റോപ്പില്‍ നിന്നും സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഡ്രൈവറുടെ ലൈസെന്‍സ് ആജീവനാന്തം റദ്ദാക്കിയത് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരിക്കുന്നത്. ദേശീയപാത പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം കണ്ണൂര്‍-കോഴിക്കോട്
കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് ജനം
കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ
ബസുകള്‍ ഓടാന്‍ ഒരുങ്ങിയതോടെ, എം.എല്‍.എയ്ക്ക് മുമ്പാകെ നല്‍കിയ ഉറപ്പ് ലംഘിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം തൊഴിലാളികള്‍; ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ, സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസുകള്‍ക്ക് സംരക്ഷണം നല്‍കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് എം.എല്‍.എ ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെ എം.എല്‍.എയ്ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ ബസ് എടുക്കാന്‍ തയ്യാറാകാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ടൗണ്‍ഹാളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ബസുകള്‍ ഓടാന്‍ ധാരണയായാണ് പിരിഞ്ഞത്. തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ ഒന്നടങ്കം തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്.
ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.[md2]