Tag: BJP

Total 31 Posts

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി

കൊയിലാണ്ടി: കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 108 ബൂത്ത് കമ്മിറ്റി ഐടിഐ ബസ്സ് സ്റ്റോപ്പിന് സമീപം വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധധർണ്ണ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാദവും കാരണം വികസനം വഴിമുട്ടുകയാണ്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയും

കിടിലന്‍ നെയ്ച്ചോറ്, കൂടെ ബീഫ് കറിയും വെജിറ്റബിള്‍ കറിയും; കായിക മേളയിലെ പതിവ് രുചികള്‍ വിവാദമാക്കാന്‍ ബി.ജെ.പി. ഐ.ടി സെല്‍ ശ്രമം, ബാലുശ്ശേരി സബ്ജില്ലാ കായികമേളയിലെ മെനുവിനെതിരെ ജന്മഭൂമി വാര്‍ത്ത

ബാലുശ്ശേരി: സ്‌കൂള്‍ കലോത്സവത്തിലെ പഴയിടം നമ്പൂതിരിയുടെ സദ്യ സുപ്രസിദ്ധമാണ്. പഴയിടം സ്പെഷ്യല്‍ പായസവും സാമ്പാറും ഉള്‍പ്പെടുന്ന സദ്യയാണ് കലോത്സവങ്ങളില്‍ താരമെങ്കില്‍ കോഴിക്കോട്ടെ വിവിധ കായികമേളകള്‍ തേടുന്നത് മറ്റൊരു രുചിയാണ്. ബീഫോ ചിക്കനോ ഉള്‍പ്പെട്ട നല്ല നോണ്‍ വെജിറ്റേറിയന്‍ രുചി. സബ്ജില്ലാ കായിക മേളകളില്‍ വര്‍ഷങ്ങളായി പ്രാദേശികമായ ബീഫ്/ചിക്കന്‍ വിഭവങ്ങളാണ് മെനുവില്‍ ഉണ്ടാവുക. എന്നാല്‍ ഇതിലും രാഷ്ട്രീയം

‘നടന്നത് കോടികളുടെ അഴിമതി’; കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

കൊയിലാണ്ടി: നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് മാർച്ച് നടത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളത്തിലെ ഒന്നാം സ്ഥാനത്തെത്തിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.കെ.സജീവൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 2020-2021 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ അഴിമതി

ലീഗ് നേതൃത്വമുള്ള നാദാപുരം അര്‍ബന്‍ ബാങ്കില്‍ വിവാദമായി ബി.ജെ.പി പ്രവര്‍ത്തകന്‍റെ നിയമനം; ഭരണസമിതിക്കെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

കോഴിക്കോട്: മുസ്ലിം ലീഗ് നെതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം അര്‍ബന്‍ ബാങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയിലാണ് വിവാദ നിയമനം നടന്നത്. പ്രസ്തുത നിയമന തീരുമാനത്തില്‍ നിന്ന് ബാങ്ക് ഭരണസമിതി പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്

പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു

തിക്കോടി: പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കെട്ടുമ്മൽ കണ്ണൻ. മക്കള്‍: വല്‍സന്‍ അയോത്ത്, വിജയന്‍, മല്ലിക, അനീഷ്, കെ.ബിജു (ബി.ജെ.പി. ബൂത്ത് സെക്രട്ടറി, ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് സഹകാര്യവാഹ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.

നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: സി.പി.കരുണൻ (മുൻ കൗൺസിലർ), ദീപ, സി.പി.ബിജു (ആർ.എസ്.എസ് കോഴിക്കോട് ജില്ലാ സഹകാര്യവാഹക്). മരുമക്കൾ: ശാലിനി, പ്രേമൻ, സൗമ്യ. സംസ്കാരം ഉച്ചയ്ക്ക് നടേരി ഒറ്റകണ്ടത്തെ വീട്ടുവളപ്പിൽ നടന്നു. ചരമവാർത്തകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് അയക്കാനായി ഇവിടെ ക്ലിക്ക്

ഉള്ളിയേരിയിലെ മുതിർന്ന ബി.ജെ.പി നേതാവ് ചാലിൽ എ.സി.മാധവൻ നമ്പ്യാർ അന്തരിച്ചു

ഉള്ളിയേരി: മുതിർന്ന ബി.ജെ.പി നേതാവ് ചാലിൽ എ.സി.മാധവൻ നമ്പ്യാർ അന്തരിച്ചു. എൺപത് വയസായിരുന്നു. കക്കഞ്ചേരി എൽ.പി.സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. വിരമിച്ച ശേഷം അദ്ദേഹം ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം, ബി.ജെ.പി ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുകയും മരുതൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി, ഉള്ളിയേരി കമ്യൂണിറ്റി ഹെൽത്ത് സെന്റർ

‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)

പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെയാണ് പി.ടി.ഉഷ അഗ്നിപഥിനെ പിന്തുണച്ച് വീഡിയോ പുറത്തുവിട്ടത്. അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും

കൊയിലാണ്ടിയിൽ എ.കെ.ശങ്കര മേനോൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.കെ.ശങ്കര മേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ് പുഷ്പാർച്ചന നടത്തി.   എ.കെ ശങ്കരമേനോന്റെത് മാതൃകാപരമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്നും താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ആദർശത്തിന് വേണ്ടിയും തൻ്റെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിത്വമായിരുന്നു