Tag: bike

Total 19 Posts

ഫിറ്റ്നെസ് സെന്ററിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും ബുള്ളറ്റ് കാണാനില്ല; കൊയിലാണ്ടിയിൽ വീണ്ടും ബെെക്ക് മോഷണം

കൊയിലാണ്ടി: ന​ഗരത്തിൽ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. ചെറിയമങ്ങാട് സ്വദേശി സുധീർ ബാബുവിന്റെ ബുള്ളറ്റാണ് മോഷണം പോയത്. ഇന്ന് രാവിലെ കൊയിലാണ്ടി പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്തുവച്ചാണ് ബെെക്ക് നഷ്ടപ്പെട്ടത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം. KL 56W9564 നമ്പർ കറുത്ത നിരത്തിലുള്ള ഹിമാലയൻ മോഡൽ ബുള്ളറ്റാണ് നഷ്ടമായത്. വാഹനത്തിന്റെ പിറകുവശത്ത് ആർമി എന്നെഴുതിയിട്ടുണ്ട്. ആർ.ടി.ഒ

കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി

കൊയിലാണ്ടി: കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി. കോഴിക്കോട് സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ KL-56-A-1849 നമ്പറിലുള്ള ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു സുധീഷ്. വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ്

റോഡിലെ കുഴി കണ്ട് വെട്ടിച്ചതോടെ തെന്നി വീണു; അയനിക്കാട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുകയും തുടര്‍ന്ന് തെന്നി വീഴുകയുമായിരുന്നു. ഈ സമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടം

ഉള്ളിയേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഉള്ളിയേരി: ഉള്ളിയേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ളിയേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയെന്ന് പരാതി; സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 56 ടി 8590 എന്ന നമ്പറുള്ള കറുപ്പ് നിറത്തിലുള്ള പൾസർ 220 ബൈക്കാണ് മോഷണം പോയത്. കൊയിലാണ്ടി സ്വദേശി സുൽഫീക്കറിന്റെ ബൈക്കാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ മോഷണം പോയത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. 8 .50

കൊയിലാണ്ടി നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായി

കൊയിലാണ്ടി: നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടിയിലെ സ്വകാര്യ കോളേജ് അധ്യാപകനായ അനില്‍ കുമാറിന്റെ കെ.എല്‍-18-സി-5821 നമ്പറിലുള്ള ചുവപ്പ് സ്റ്റിക്കര്‍ പതിച്ച പാഷന്‍ പ്ലസ് ബൈക്കാണ് എല്‍.ഐ.സി ഓഫീസിന് സമീപത്ത് വച്ച് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ബൈക്ക് കാണാതായ വിവരം ഉടമയുടെ ശ്രദ്ധയില്‍ പെട്ടത്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം

കൊയിലാണ്ടിയിലെ ബൈക്കുകൾ അപ്രത്യക്ഷമാകുന്നത് എങ്ങോട്ട്? മേലൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി.

കൊയിലാണ്ടി: തുടർകഥയായി കൊയിലാണ്ടിയിലെ ബൈക്ക് മോഷണം. കൊയിലാണ്ടിയിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ബൈക്ക് മോഷണം പോയതായാണ് പരാതി. മേലൂർ ജ്യോതിസ് ഹൗസിൽ അരുൺകുമാറിന്റെ ബൈക്കാണ് കാണാതെ പോയത്. കെ.എല്‍ 56 D 8943 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള പൾസർ 150 ബൈക്കാണ് കാണാതായത്. വടകര കണ്ണൂർ ബസ് സ്റ്റോപ്പിന് പുറകുവശത്തെ ഓട്ടോസ്റ്റാൻഡിന്റെ സമീപത്തായാണ്

‘ഫ്‌ളൂറസന്റ് സ്റ്റിക്കറുകള്‍ ഒട്ടിക്കുക, വെള്ളക്കെട്ടുകളില്‍ ഇറക്കാതിരിക്കുക’; മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് ശ്രമകരമായ കാര്യമാണ്. മോശം റോഡുകള്‍, ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ തുടങ്ങിവയെല്ലാം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പ്രതികൂലമായ ഘടകങ്ങളാണ്. സാധാരണ നിലയില്‍ തന്നെ ദുഷ്‌കരമായ ഇരുചക്ര വാഹന ഡ്രൈവിങ് മഴക്കാലത്ത് കൂടുതല്‍ ദുഷ്‌കരമാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്നവര്‍ ഉള്‍പ്പെടെ നനയുന്നതും, റോഡിലെ കാഴ്ച കുറയുന്നതും, വീഴാനുള്ള

കൊയിലാണ്ടി ടൗണിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ പഴയ ശോഭിക കടയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. അരങ്ങാടത്ത് സ്വദേശിയായ നിനേഷ് പി. എന്നിന്റെ കെ.എല്‍ 55 ജെ 9161 നമ്പറിലുള്ള കറുത്ത കളറിലുള്ള ബജാജ് പ്ലാറ്റിന ബൈക്കാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്ക് കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും