കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയെന്ന് പരാതി; സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 56 ടി 8590 എന്ന നമ്പറുള്ള കറുപ്പ് നിറത്തിലുള്ള പൾസർ 220 ബൈക്കാണ് മോഷണം പോയത്.

കൊയിലാണ്ടി സ്വദേശി സുൽഫീക്കറിന്റെ ബൈക്കാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ മോഷണം പോയത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. 8 .50 ഓട് കൂടിയാണ് ബൈക്ക് കൊണ്ട് പോകുന്നതായി ദൃശ്യങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 9645036174 എന്ന നമ്പറില്‍ അറിയിക്കുക.

അടുത്തിടെയായി കൊയിലാണ്ടിയിൽ നിന്ന് നിരവധി ബൈക്ക് മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം: