Tag: Balusseri
മോഷണം സിസിടിവിയില്‍ കുടുങ്ങി; അന്തര്‍ സംസ്ഥാന മോഷ്ടാവ് കിനാലൂരില്‍ പിടിയില്‍
ബാലുശ്ശേരി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സരിന് കുമാര്‍ (37) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിനാലൂരിലെ ഒരു കടയില്‍ നടത്തിയ മോഷണം സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം, തൃശൂര്‍ ജില്ലയിലും ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കുടി,
ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ബാലുശ്ശേരി: ബാലുശ്ശേരിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. പിന്നീട് ഓടിക്കൂടിയ നാട്ടുകര്‍ തീയണക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. summary: burnt body
ആശയങ്ങള്‍ അഭിനയിപ്പിച്ച് പ്രകടിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം, നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം
ബാലുശ്ശേരി: നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം. നാടകത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ അത് സഹായിക്കും. നാടക് ബാലുശ്ശേരി മേഖല സമ്മേളനം നാടക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എന്‍.വി.ബിജു ഉദ്ഘാടനം ചെയ്തു. നാടക ഗാനത്തോടെയാണ് ആരംഭിച്ച സമ്മേളനത്തില്‍ നാടക് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. വിതരണ
സ്കൂളിൽ പഠിച്ചപ്പോഴുള്ള തർക്കം, വർഷങ്ങൾക്കിപ്പുറം സുഹൃത്തിന്റെ പാലുകാച്ചിനെത്തിയപ്പോൾ പ്രതികാരം വീട്ടി; ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം; എട്ടു പേർക്കെതിരെ കേസ്
ബാലുശ്ശേരി: പഴയ തർക്കത്തിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറം സീനിയേഴ്സ് മർദ്ധിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ഇവരുടെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചിന് പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. എട്ടു പേർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തതായി ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ബാലുശ്ശേരിയിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥികൾ മർദ്ധിച്ചെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പുത്തന്‍ ആശയങ്ങള്‍ക്ക് കൂട്ടായി സര്‍ക്കാര്‍; ബാലുശ്ശേരി സ്വദേശിനിക്ക് മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹയായി ബാലുശ്ശേരി സ്വദേശിനി ഡോ. വി. ആദിത്യ. സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെലോഷിപ്പാണ് ആദിത്യയെ തേടി എത്തിയത്. മുഴുവന്‍ സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം 1,00,000 രൂപയും ഫെലോഷിപ് തുകയായി ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഫെലോഷിപ്.
ബാലുശ്ശേരിയിലെ നവവധുവിന്റെ മരണം: തേജ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു കൈക്കലാക്കി, മരണത്തില്‍ ദുരൂഹത; യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസമാണ് കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജ ലക്ഷ്മി(18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിന് ചേര്‍ന്നിരുന്നു. തേജയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു