ആശയങ്ങള്‍ അഭിനയിപ്പിച്ച് പ്രകടിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം, നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം


ബാലുശ്ശേരി: നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം. നാടകത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ അത് സഹായിക്കും.

നാടക് ബാലുശ്ശേരി മേഖല സമ്മേളനം നാടക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എന്‍.വി.ബിജു ഉദ്ഘാടനം ചെയ്തു. നാടക ഗാനത്തോടെയാണ് ആരംഭിച്ച സമ്മേളനത്തില്‍ നാടക് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു.

വിതരണ ഉദ്ഘാടനം ജില്ലാ ട്രഷറര്‍ ഷിബു മുത്താട്ട് നിര്‍വ്വഹിച്ചു. ബിജു രാജഗിരി അധ്യക്ഷത വഹിച്ചു. ഷിജു കൂമുള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാടകത്തിന്റെ വിവിധ മേഖലകളില്‍ അംഗീകാരങ്ങള്‍ നേടിയ വി.എം.കെ, രവീന്ദ്രന്‍ കോറോത്ത്, കബനി, ബാലന്‍ കുന്നത്തറ എന്നിവരെ സച്ചിന്‍ദേവ് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. ഇസ്മായില്‍ ഉള്ളിയേരി നന്ദി പ്രകാശിപ്പിച്ചു.

ഇസ്മയില്‍ കെ.പി.എ.സിയെ പ്രസിഡണ്ടായും ഷിജു കൂമുള്ളി സെക്രട്ടറിയായും സുനില്‍കുമാര്‍ കൂമുള്ളിയെ ട്രഷററായും സുനില്‍ പൂമഠം വൈസ് പ്രസിഡന്റ്, മനോജ് വാകയാട് ജോയിന്റ് സെക്രെട്ടറി കബനി എച്ച്, എന്‍. പ്രകാശന്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

summary: Natak Balussery Regional Conference calls for an academy only for drama