Tag: B.J.P

Total 5 Posts

പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്; നാളെ അംഗത്വമെടുക്കുമെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്. നാളെ ഉച്ചയ്ക്ക് മുമ്പായി ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. നിലവില്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് പത്മജ. പത്മജ ബി.ജെ.പിയിലേക്ക് പോകുന്നതായി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ തള്ളി ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ

ബി.ജെ.പി പദയാത്ര: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം- കൊയിലാണ്ടിയില്‍ നിന്നുള്ള വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ

കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മുതലക്കുളം മൈതാനത്തുനിന്ന് പദയാത്ര തുടങ്ങുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി, വടകര, പേരാമ്പ്ര, നടുവണ്ണൂര്‍, എലത്തൂര്‍, നടക്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ബി.ഇ.എം സ്‌കൂളിന് മുമ്പില്‍ ആളുകളെ ഇറക്കി സ്റ്റേഡിയം ജങ്ഷന്‍ പുതിയറ വഴി മോഡേണ്‍ ബസാറിലേക്ക് പോകണം. ബാലുശ്ശേരി, കക്കോടി, മലാപ്പറമ്പ്, കാരപ്പറമ്പ് ഭാഗത്തുനിന്നും

ബി.ജെ.പി അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വാകമോളിയില്‍

അരിക്കുളം: ഭാരതീയ ജനതാ പാര്‍ട്ടി അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വാകമോളിയില്‍ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപന്‍ കണ്ണമ്പത്ത്, മണ്ടലം പ്രഭാരി നാരായണന്‍ മാസ്റ്റര്‍, ട്രഷറര്‍ ശ്രീ നാരായണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ രാധാകൃഷ്ണന്‍ എടവന പഞ്ചായത്ത് സമിതി പ്രസിഡണ്ടായും രഞ്ജിത്.ടി.പി.അരിക്കുളം ജനറല്‍ സെക്രട്ടറിയായും ഐക്യകണ്‌ഠേന തെരെഞ്ഞെടുക്കപ്പെട്ടു.

എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേർന്നു

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്തെത്തിയത്. വി.മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ്

‘അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും’; ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു

തിക്കോടി: എന്‍.കെ ശിവപ്രകാശ് പ്രസിഡന്റും ചെറുകുന്നുമ്മല്‍ ബാബു സെക്രട്ടറിയുമായ ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയാണ് നടപടി. പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ.ബൈജുവിന് നല്‍കി. കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ തിക്കോടിയിലെ വി.പി ബിജുവിന് കണ്‍വീനറായി ചുമതല നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ