ബി.ജെ.പി പദയാത്ര: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം- കൊയിലാണ്ടിയില്‍ നിന്നുള്ള വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ


കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മുതലക്കുളം മൈതാനത്തുനിന്ന് പദയാത്ര തുടങ്ങുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി, വടകര, പേരാമ്പ്ര, നടുവണ്ണൂര്‍, എലത്തൂര്‍, നടക്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ബി.ഇ.എം സ്‌കൂളിന് മുമ്പില്‍ ആളുകളെ ഇറക്കി സ്റ്റേഡിയം ജങ്ഷന്‍ പുതിയറ വഴി മോഡേണ്‍ ബസാറിലേക്ക് പോകണം.

ബാലുശ്ശേരി, കക്കോടി, മലാപ്പറമ്പ്, കാരപ്പറമ്പ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ മുതലക്കുളത്ത് ആളുകളെ ഇറക്കി കല്ലായി വഴി മോഡേണ്‍ ബസാറിലേക്ക് പോകണം.

മുക്കം, കൊടുവള്ളി, കുന്ദമംഗലം, മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ പൂതേരി ക്വാട്ടേഴ്‌സിന് സമീപം ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്‍വശം ആളുകളെ ഇറക്കി പാളയംവഴി മോഡേണ്‍ ബസാറിലേക്ക് പോകണം.

മാങ്കാവ് മീഞ്ചന്ത ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ മാനാഞ്ചിറ എസ്.ബി.ഐയുടെ അടുത്ത് ആളുകളെ ഇറക്കി സി.എച്ച്. ഓവര്‍ ബ്രിഡ്ജ് ബീച്ച് വഴി മോഡേണ്‍ ബസാറിലേക്കും പോകണമെന്ന് സിറ്റി ട്രാഫിക് നിര്‍ദേശം നല്‍കി.