പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്; നാളെ അംഗത്വമെടുക്കുമെന്ന് സൂചന


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്. നാളെ ഉച്ചയ്ക്ക് മുമ്പായി ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

നിലവില്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് പത്മജ. പത്മജ ബി.ജെ.പിയിലേക്ക് പോകുന്നതായി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ തള്ളി ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.