Tag: Arikkulam

Total 174 Posts

അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു

അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.

കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും

അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്

”കുപ്പിവെള്ളം വേണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്നുപറഞ്ഞു” അരിക്കുളത്ത് കടയില്‍ നടന്ന അക്രമത്തെക്കുറിച്ച് കടയുടമ അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കുപ്പിവെള്ളം വേണമെന്ന് പറഞ്ഞ് കടയില്‍ വന്നവര്‍ കടയുടെ അടുത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെന്ന് അരിക്കുളത്തെ കടയുടമ അമ്മദ്. തന്റെ കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ എട്ടരയോടെ രണ്ട് കുപ്പി വെള്ളം ചോദിച്ചാണ് അവര്‍ മൂന്നുപേരും വന്നത്.

കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ മദ്യപിച്ച് യുവാവ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ അരിക്കുളത്തും സമാനമായ സംഘര്‍ഷം. രാവിലെ എട്ടരയോടെ അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലാണ് അക്രമം നടന്നത്. മൂന്നുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ സ്വദേശിയായ

ജല ജീവൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് റോഡ് ചളി കുളമായി; അരിക്കുളത്ത് യാത്രക്കാർ ദുരിതത്തിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ജല ജീവൻ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നതിനാൽ പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളികുളമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പല ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റത്ത സാഹചര്യമാണെന്നും ഇതുകാരണം രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത

അരിക്കുളം കാട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു

അരിക്കുളം: കാട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സത്യഭാന. മകന്‍: ശിവപ്രസാദ് ശിവപുരി (അധ്യാപകന്‍, പരിയാപുരം സെന്‍ട്രല്‍ യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (പന്നിയങ്കര), ദേവകി, രവീന്ദ്രന്‍ (റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍).

അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍

അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്‌നേഹയ്ക്ക് ആക്രമണം

അരിക്കുളം സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും. പാറക്കുളങ്ങര ഭാഗത്ത് 11 കെ.വി ലൈനില്‍ പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം. നാല് ട്രാന്‍സ്‌ഫോമര്‍ പരിധിയിലാണ് വൈദ്യുതി മുടങ്ങുക. വാകമോളി, എലങ്കമല്‍, എലങ്കമല്‍ പള്ളി, ഊട്ടേരി ഭാഗങ്ങളിലാണ് വൈദ്യുതി തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ

അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച്‌ ജനകീയ കർമസമിതി

ജനകീയ കർമസമിതിയുടെ പരാതി; അരിക്കുളത്തെ എം.സി.എഫ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍

അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനാല്‍ പുറമ്പോക്കില്‍ എം.സി.എഫ് നിര്‍മ്മിക്കുന്നതിനെയും അന്‍പത് ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടത്തിന് ഏഴ് ലക്ഷത്തിലേറെ രൂപ ചെലവഴിക്കുന്നതിടെ ധൂര്‍ത്തും ചൂണ്ടിക്കാട്ടി ജനകീയ കര്‍മസമിതി കണ്‍വീനര്‍ സി.രാഘവന്‍ സമര്‍പ്പിച്ച പരാതിയുടെ