Tag: Arikkulam
മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
അരിക്കുളം: മാവേലി സ്റ്റോറിലൂടെ 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അരിക്കുളം സപ്ലൈകോ മാവേലി സ്റ്റോറിന് മുമ്പില്‍ നടന്ന ധര്‍ണ ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണെന്നിരിക്കെ ഓണക്കാലത്ത് മാവേലി സ്റ്റോറിലൂടെ
ഊരള്ളൂര്‍ കുഴിവയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം സംസ്‌കരിച്ചു
അരിക്കുളം: ഊരള്ളൂര്‍ കുഴിവയലില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ ചെത്തില്‍ രാജീവന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വയലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കാലുകളാണ് ആദ്യം കണ്ടെത്തിയത്.
ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ അരിക്കുളം: ഊരള്ളൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഞായറാഴ്ചയായിരുന്നു ഇന്ന്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ഊരള്ളൂര്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായിരുന്നു ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്ന് 150 മീറ്ററോളം മാറി വയലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. Also Read: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍
അരിക്കുളം ഊരള്ളൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
അരിക്കുളം: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണ്. കൊയിലാണ്ടി പൊലീസ്
കിലോയ്ക്ക് 40 രൂപ താങ്ങുവില നിശ്ചയിച്ച് പഞ്ചായത്തുകള്‍ തോറും നാളികേര സംഭരണ കേന്ദ്രം തുടങ്ങണം; ആവശ്യമുന്നയിച്ച് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ്
അരിക്കുളം: കിലോയ്ക്ക് 40 രൂപ താങ്ങ് വില നിശ്ചയിച്ച് പഞ്ചായത്തുകള്‍ തോറും ഒരു കേന്ദ്രത്തിലെങ്കിലും നാളികേര സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്തിലെ ഏതെങ്കിലും സഹകരണ സംഘം വഴി നാളീകേര സംഭരണം ആരംഭിച്ചാല്‍ കേരകര്‍ഷകര്‍ക്ക്
ലഹരിമാഫിയ സംഘത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; അരിക്കുളം കുരുടിമുക്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
അരിക്കുളം: കുരുടിമുക്കില്‍ നെല്ല്യാടന്‍ വീട്ടില്‍ അഷ്‌റഫ്‌നെ ലഹരി മാഫിയാ സംഘം ഭീഷണി പെടുത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തില്‍ യോഗം ആശങ്ക രേഖപെടുത്തി. ശനിയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ അഷ്‌റഫ്‌നെ പാളപ്പുറത്തുമ്മല്‍ സഹീറും കൂട്ടാളികളും ചേര്‍ന്നു രാത്രി വധ
കുട്ടി കിണറ്റില്‍വീണതറിഞ്ഞ് ഓടിയെത്തി, ഉടനെ കയറുമായി കിണറ്റില്‍ ഇറങ്ങി താങ്ങിനിര്‍ത്തി; അരിക്കുളം സ്വദേശി സിനാന് പുതുജീവന്‍ നല്‍കിയത് അയല്‍വാസികളുടെ കൃത്യസമയത്തെ ഇടപെടല്‍
അരിക്കുളം: ”വൈകുന്നേരം പണി കയറി വന്ന് വീട്ടിലിരുന്ന് ചോറ് തിന്നുമ്പോഴാണ് പുറത്തെന്തോ ബഹളം കേള്‍ക്കുന്നതായി അമ്മ പറഞ്ഞത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൈ പോലും കഴുകാതെ ഓടി. അവിടെയെത്തിയപ്പോഴാണ് സുഹൃത്ത് നിസാറിന്റെ മകന്‍ കിണറ്റില്‍ വീണതു കണ്ടു. കിണറിന്റെ പണിക്ക് പോയി പരിചയമുളളതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു.” ഇന്നലെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അരിക്കുളം
ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന് പോവുന്നുണ്ട്. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം.
അരിക്കുളം യു.പി.സ്കൂൾ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി ആരോപണം; പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
അരിക്കുളം: അരിക്കുളം യു.പി.സ്ക്കൂൾ പരിസരത്ത് ലഹരി മാഫിയ അഴിഞ്ഞാടുന്നതായി പരാതി. രാത്രി കാലങ്ങളിൽ സ്ക്കൂൾ കേന്ദ്രമാക്കി പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ എത്തിച്ചേരുന്നത് പതിവ് കാഴ്ചയാണെന്നും ഈ പ്രദേശത്ത് തെരുവ് വിളക്ക് കത്താത്തത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാണെന്നും നാട്ടുകാർ ആരോപിച്ചു. സ്കൂളിന് ഗെയിറ്റ് ഇല്ലാത്തതതിനാൽ യഥേഷ്ടം ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാം. ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനം
അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണമില്ല, സര്‍ക്കാറിന്റെ വാക്ക് ജലരേഖയായി; അഡ്വ. പി.എം നിയാസ്
അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണം നടക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാക്ക് ജലരേഖയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷിഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭരണത്തിന്റെ കടിഞ്ഞാണ്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും സാധാരണക്കാരുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ക്കു നേരെ