Tag: Arikkulam

Total 181 Posts

ഷാഫി പറമ്പിലിന്റെ വിജയത്തിനായി പ്രചാരണത്തിനൊരുങ്ങി അരിക്കുളത്തെ പ്രവര്‍ത്തകര്‍; അരിക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

അരിക്കുളം: അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഡി.സി.സി സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി സി.രാമദാസിനെയും കണ്‍വീനറായി എന്‍.കെ.അഷറഫിനെയും ട്രഷററായി ഒ.കെ.ചന്ദ്രന്‍ മാസ്റ്ററെയും തെരഞ്ഞെടുത്തു. 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു. സി.രാമദാസ് അധ്യക്ഷത

അഴിമുറി തിറയ്ക്ക് ഒരുങ്ങി എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം; മലബാറിലെ ചരിത്രപ്രസിദ്ധമായ അഴിമുറിത്തിറയെക്കുറിച്ച് കൂടുതലറിയാം

രഞ്ജിത്ത് ടി.പി അരിക്കുളം അരിക്കുളം ഊരള്ളൂരിലെ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവത്തിരക്കിലാണ്. ഈ ക്ഷേത്രം അറിയപ്പെടുന്നത് ഒരു പക്ഷേ പരദേവതാ പ്രതിഷ്ഠയുടെ പേരില്‍ മാത്രമല്ല, അതോടൊപ്പം കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്. പ്രസിദ്ധമായ അഴിമുറി തിറയാട്ടം നാളെ പുലര്‍ച്ചെയാണ്. ഇന്ന് രാത്രി 10 മണിയോടെ അഴിനോട്ടം ചടങ്ങ് നടക്കും. പല ക്ഷേത്രങ്ങളിലും

വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് വഴിയൊരുങ്ങുന്നു; 20.7കോടിയുടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതിന് പിന്നാലെ യു.എല്‍.സി.സിക്ക് കരാര്‍

അരിക്കുളം: പേരാമ്പ്ര മണ്ഡലത്തിലെ പാടശേഖരമായ വെളിയണ്ണൂര്‍ ചല്ലി പൂര്‍ണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തിയുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനമായി. 20.7കോടിയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. യു.എല്‍.സി.സി മാത്രമായിരുന്നു ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നത്. അതിനാല്‍ ഇറിഗേഷന്‍വകുപ്പ് ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിചേര്‍ന്നാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. ചൊവ്വാഴ്ച ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ കമ്മിറ്റിചേര്‍ന്നാണ് ഊരാളുങ്കല്‍ ലേബര്‍

ഗാനമേളയും തിറകളും എഴുന്നള്ളത്തുകളും പ്രസാദ ഊട്ടും; നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി

അരിക്കുളം: നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി. വൈകുന്നേരം 5.30ന് നിടിയ പറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊടിവരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍ ആലപ്പുഴ എന്നിവരുടെ ഇരട്ടത്തായമ്പകയും നടന്നു. ഫെബ്രുവരി 20: വൈകുന്നേരം ആറുമണിക്ക് ദീപാരാധന, രാത്രി എട്ടിന് വിളക്കെഴുന്നള്ളത്ത് ഫെബ്രുവരി 21: വൈകുന്നേരം

വാക്കോ ജില്ലാതല കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി അരിക്കുളം കെ.പി.എം.എസ്.എമ്മിലെ ഒമ്പതാം ക്ലാസുകാരന്‍

അരിക്കുളം: വാക്കോ ജില്ലാതല കിക്ക് ബോക്‌സില്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡില്‍ നേടി അരിക്കുളം ഊട്ടേരി സ്വദേശി അഭിറാം ശശി. കോഴിക്കോട് നടന്ന മത്സരത്തില്‍ 46 കിലോഗ്രാം വിഭാഗത്തിലാണ് അഭിറാമിന്റെ നേട്ടം. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒന്നരമാസക്കാലത്തെ പരിശീലത്തിലൂടെയാണ് അഭിറാം ഈ വിജയം കൈവരിച്ചത്. ഒന്നര വര്‍ഷത്തോളമായി ബോക്‌സിങ് പഠിക്കുന്നുണ്ടെങ്കിലും കിക്ക് ബോക്‌സില്‍ പരിശീലനം

21കോടിയോളം രൂപ അനുവദിച്ചിട്ടും യാതൊരു പ്രവൃത്തിയും തുടങ്ങിയിട്ടില്ല; വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കണമെന്ന് അരിക്കുളം മുസ്‌ലിം ലീഗ്

അരിക്കുളം: അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അരിക്കുളം മുസ്‌ലിം ലീഗ്. വെളിയനണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 260ഓളം ഹെക്ടര്‍ തരിശ്

കാരയാട് സ്വദേശിനി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

അരിക്കുളം: കാരയാട് സ്വദേശിനിയായ വയോധിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മുന്നൂറ്റന്‍ ചാലില്‍ സജിതയാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വീട്ടില്‍ നിന്ന് കാണാതായ സജിതയെ അന്വേഷണത്തിനൊടുവില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍:

അരിക്കുളം പാക്കനമഠത്തില്‍ നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: പാക്കന മഠത്തില്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രമോദ് പാക്കനമഠത്തിലിന്റെ അമ്മയാണ്. ഭര്‍ത്താവ്: പത്മനാഭന്‍ നായര്‍. മക്കള്‍: രവീന്ദ്രന്‍ (ബേക്കറി), ആനന്ദന്‍ (റിട്ട. മെഡിക്കല്‍ കോളജ്), പ്രശാന്തന്‍ (അബുദാബി), പ്രമോദ് (വാട്ടര്‍ അതോറിറ്റി), പരേതനായ ദിനേശന്‍. മരുമക്കള്‍: ആനി ദിനേശ്, സ്വപ്‌ന, ബീന (നൊച്ചാട് ഗ്രാമപഞ്ചായത്ത്), രാജി, സ്മിത

സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം: അരിക്കുളത്ത് മുസ്‌ലിം ലീഗ് വിളംബര ജാഥ

അരിക്കുളം: സംവരണ അട്ടിമറിക്കെതിരെയുള്ള കലക്ട്രേറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് വിളമ്പരജാഥ നടത്തി. കുരുടിമുക്കില്‍ നടന്ന ജാഥക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ജനറല്‍ സെക്രട്ടറി എന്‍.കെ.അഷറഫ് ഭാരവാഹികളായ കെ.എം.മുഹമ്മദ്, പി.പി.കെ.അബ്ദുള്ള, സകരിയ മാവട്ട്, റഫീഖ് കുറുങ്ങോട്ട്, ബഷീര്‍ വടക്കയില്‍, ശംസുദ്ധീന്‍ വടക്കയില്‍, അബ്ദുറഹിമാന്‍ മാവട്ട്, സുഹൈല്‍ അരിക്കുളം, മുഹമ്മദ്

‘അരിക്കുളം കെ.പി.എം.എസ്.എമ്മില്‍ പ്ലസ് വണ്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങി”; സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ശശി ഊട്ടേരിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് പണം വാങ്ങിയതായി ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ കമ്മിറ്റി. പി.ടി.എ പ്രസിഡന്റായ ശശി ഊട്ടേരിയ്‌ക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അരിക്കുളം മണ്ഡലം പ്രസിഡന്റ് കൂടിയാണ് ശശി. അരിക്കുളം സ്വദേശിയില്‍ നിന്നാണ് ശശി ഊട്ടേരി പണം കൈപ്പറ്റിയത്.