Tag: Arikkulam
അരിക്കുളം വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
അരിക്കുളം: വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ഭാഗികമായി തകര്‍ന്നു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിലാണ് റോഡ് തകര്‍ന്നത്. ഉടന്‍ തന്നെ വാല്‍വ് അടച്ച് ഈ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് അധികൃതര്‍ നിര്‍ത്തി. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് വാല്‍വ് അടച്ച് വെള്ളത്തിന്റെ
അരിക്കുളത്തെ ചിറ്റാരിക്കുഴി കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി; നാടിന് സമര്‍പ്പിച്ച് ടി.പി രാമകൃഷ്ണന്‍
കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചിറ്റാരിക്കുഴി കുടിവെള്ള പദ്ധതി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനില കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം.ബിനിത (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ), അബ്ദുള്‍ റസാഖ് മേലടി (കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംസ്ഥാന
സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം ‘ അനാമികം’ പ്രകാശനം മെയ് 29ന്
കൊയിലാണ്ടി: സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം ‘അനാമികം’ മെയ് 29 ഞായറാഴ്ച രാവിലെ പത്തിന് പ്രകാശനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കവി മോഹനന്‍ നടുവത്തൂര്‍ ഏറ്റുവാങ്ങും. അധ്യാപകനും വാഗ്മിയുമായ ബിജു കാവില്‍ പുസ്തകപരിചയം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ രാമചന്ദ്രന്‍ നീലാംബരി, റിയാസ് കനോത്ത്, ഇ. വിശ്വനാഥന്‍, പി.എം.
സംരംഭകരേ ഇതിലേ… അരിക്കുളം പഞ്ചായത്തിൽ ഏകദിന സംരംഭകത്വ ശില്പശാല; വിശദാംശങ്ങൾ അറിയാം
അരിക്കുളം: വ്യവസായ-വാണിജ്യ വകുപ്പിന്റെയും അരിക്കുളംഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ രണ്ട് വ്യാഴാഴ്ച രാവിലെ 10.30 മണി മുതൽ പഞ്ചായത്ത് ഹാളിൽ വച്ചാണ് പരിപാടി നടക്കുക. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും. പഞ്ചായത്തിൽ പുതുതായി
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ അരിക്കുളത്ത് യു.ഡി.എഫിന്റെ ധര്‍ണ
കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി.രാമദാസന്റെ അധ്യക്ഷതയില്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. എ.ലത്തീഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.അശോകന്‍, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് വി.വി.എം. ബഷീര്‍,
”ഒരു ദിവസം പഴക്കമുണ്ടായിരുന്ന മൃതശരീരം വീട്ടിലെത്തിച്ചത് വികൃതമായ നിലയില്‍”; അരിക്കുളം സ്വദേശിയായ ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കൊയിലാണ്ടി: ഝാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം ശരിയായ രീതിയില്‍ എംബാം ചെയ്യാതെയാണ് വീട്ടിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഖം തിരിച്ചറിയാനാവാത്ത വിധം വീര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന തരത്തിലായിരുന്നു മൃതദേഹം. ഇക്കാര്യം സേനാ അധികൃതരെ അറിയിക്കുമെന്ന് പഞ്ചായത്തംഗം കെ.അഭിനീഷ് പറഞ്ഞു. മൃതദേഹം വല്ലാതെ ചീര്‍ത്തിരുന്നതായി പഞ്ചായത്ത്
ധീരജവാന് ജന്മനാടിന്റെ വിട; ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണ് മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാരയാട്ടെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. വൈകീട്ട് ആറയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മഴയെ അവഗണിച്ചും നിരവധി പേരാണ് സുധിലിനെ അവസാനമായി ഒരു നോക്കു കാണാനായി വീട്ടിലെത്തിയത്. കഴിഞ്ഞ തവണ വീട്ടില്‍ നിന്ന് പോകുമ്പോള്‍
സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം കാരയാട്ടെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും; സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ കാരയാട്ടെ വീട്ടിലെത്തിക്കും. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്യേരിയില്‍ നിന്നും ഇരുചക്ര വാഹന അകമ്പടിയോടുകൂടി മൃതദേഹം കാരയാട്ടുള്ള വീട്ടില്‍ എത്തിക്കുക.
ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു
അരിക്കുളം:ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലേക്ക് എത്തിച്ചത്. അവിടെ നിന്നും റോഡ് മാര്‍ഗം അരിക്കുളം കാരയാട്ടെ വീട്ടിലെത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്നലെയാണ് സുധില്‍ മരണപ്പെട്ടത്. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി സുധില്‍ പ്രസാദ് ആണ്
അരിക്കുളത്ത് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരിക്ക്
അരിക്കുളം: ഒറവിങ്കല്‍ താഴെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അരിക്കുളത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അരിക്കുളം സ്വദേശികളായ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പിഷാരികാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. ഇവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.