Tag: Arikkulam

Total 174 Posts

‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ

അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ

മൂന്ന് വയസുകാരിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു, മറ്റ് രണ്ട് കുട്ടികൾക്കും പശുക്കുട്ടിക്കും നേരെയും ആക്രമണം; അരിക്കുളം തിരുവങ്ങായൂരിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം, നാട്ടുകാർ ഭീതിയിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ വിളയാട്ടം. പഞ്ചായത്തിലെ തിരുവങ്ങായൂര്‍ വാര്‍ഡിലാണ്  ഭ്രാന്തന്‍ നായ ശല്യം രൂക്ഷമായത്. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്ന് വയസ്സുകാരിയായ മകളെ നായ ഓടിയെത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലിനെതുടര്‍ന്ന് അലക്കുകയായിരുന്ന ഉമ്മ ഓടിയെത്തിയപ്പോഴാണ്

താനൂര്‍ ബോട്ടപകടം; ഊരള്ളൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചു

ഊരള്ളൂര്‍: ഊരള്ളൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ദു:ഖാചരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ മാറ്റിവെച്ചത്. ഊരള്ളൂരിന്റെ വികസനവും പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാറാണ് ഇന്ന് നടക്കാനിരുന്നത്. ഇന്നത്തെ മെയ് 15ന് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. മെയ് ഒന്നിനാണ് ഊരള്ളൂര്‍

‘മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു’: അരിക്കുളത്ത് എ.കെ കൃഷ്ണന്‍ മാസ്റ്റര്‍ 29ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

അരിക്കുളം: ബന്ധുക്കള്‍ തട്ടിക്കൂട്ടുന്ന കടലാസ് കമ്പനികള്‍ക്കും കോര്‍പറേറ്റ് സഹകരണ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി കോടികള്‍ മറിച്ചു നല്‍കുകയാണെന്നും മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ കൃഷ്ണന്‍ മാസ്റ്ററുടെ 29ാം ചരമവാര്‍ഷികാചരണം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള

മഴക്കാലമെത്തുമ്പോൾ പകർച്ച വ്യാധികളെ പ്രതിരോധിക്കാം; അരിക്കുളം ഊട്ടേരിയിൽ മഴക്കാലപൂർവ്വ ശുചീകരണം, ഒപ്പം ഊട്ടേരി കുളത്തിനും പുതുജീവൻ

അരിക്കുളം: മഴക്കാല പൂവ്വരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ഊട്ടേരിയിൽ പൊതുശുചികരണം നടത്തി. ഇതിന്റെ ഭാഗമായി വാർഡിലെ റോഡുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിച്ചു. തൊഴിലുറപ്പ്, കുടുംബശ്രീ, സാമുഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വാർഡ് തല ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.എൻ.അടിയോടി നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. ലസിത അത്യോട്ട്, വി.പി.ഗോവിന്ദൻ എന്നിവർ

ഗള്‍ഫ് ഓര്‍മ്മകളുടെ കുളിരും നൊമ്പരവും നാട്ടുകാരുമായി പങ്കിട്ട് പ്രവാസികള്‍; കാണികള്‍ക്ക് മികച്ച അനുഭവമായി പറമ്പത്ത് ഫെസ്റ്റിനോടനുബന്ധിച്ച പ്രവാസി സംഗമം

അരിക്കുളം: പറമ്പത്ത് ഫെസ്റ്റിന് ഒത്തുചേര്‍ന്ന നൂറുകണക്കിന് ആളുകള്‍ക്ക് മുമ്പില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന്റെ നേരനുഭവങ്ങള്‍ ഓരോരുത്തരായി പങ്കുവെച്ചപ്പോള്‍ കൗതുകത്തോടെയും ചെറിയൊരു നൊമ്പരത്തോടെയും കേട്ടുനില്‍ക്കുകയായിരുന്നു പറമ്പത്ത് ഫെസ്റ്റിനെത്തിയവര്‍. ഫെസ്റ്റില്‍ പ്രവാസികള്‍ക്കുവേണ്ടിയും കുറച്ച് സമയം മാറ്റിവെച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇത്രയേറെ ഹൃദ്യമായ അനുഭവമാകും അതെന്ന് അരിക്കുളത്തെ പ്രവാസികള്‍ കരുതിയിരുന്നില്ല. ഇന്നലെ വൈകുന്നേരമായിരുന്നു പറമ്പത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി

”മഞ്ജുവിനോട് ഒരു നോട്ടമുണ്ടായിരുന്നു, അപ്പോഴേക്കും ആ പഹയന്‍ കല്ല്യാണം കഴിച്ചു” ഹൈസ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ അന്ന് പറഞ്ഞത് ഓര്‍ത്തെടുത്ത് അരിക്കുളം കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വവിദ്യാര്‍ഥി

അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്‌കൂള്‍ കലോത്സവം മാമുക്കോയ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വ വിദ്യാര്‍ഥി ഫിറോസ് മുഹമ്മദ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാമുക്കോയ സ്‌കൂളിലെത്തിയതും അന്ന് സംസാരിച്ചതുമൊക്കെയാണ് ഫിറോസ് ഓര്‍ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. ഫിറോസ് മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അരിക്കുളം കെ.പി.എം.എസ്.എം

രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ മണ്ണിട്ട് നികത്തി; ഉടനടി ഇടപെട്ട് വയല്‍ സംരക്ഷണസമിതി, നികത്തിയ മണ്ണ് നീക്കം ചെയ്യിച്ച് അരിക്കുളം വില്ലേജ് ഓഫീസറും നാട്ടുകാരും

ഊരള്ളൂര്‍: രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ നികത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ചിറയില്‍ രത്‌നയുടെ ഉടമസ്ഥതയിലുള്ള വയല്‍ മണ്ണിട്ട് നികത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വയല്‍ സംരക്ഷണ സമിതിയാണ് കലക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് പരാതി

അരിക്കുളത്തെ 12 വയസുകാരന്റെ കൊലപാതകം; കൂടുതല്‍ ആസൂത്രണം നടന്നെന്ന് പൊലീസ് നിഗമനം, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

കൊയിലാണ്ടി: അരിക്കുളത്ത് 12 വയസ്സുകാരന്‍ അഹമ്മദ് ഹസ്സന്‍ റിഫായിയെ പിതൃസഹോദരി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാളെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പൊലീസ് നിഗമനം വന്നതോടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്. ഹസ്സന്‍ റിഫായിയുടെ

അരിക്കുളം കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പ്രതി താഹിറ ലക്ഷ്യമിട്ടത് കുടുംബത്തിലെ അഞ്ച് പേരെ കൊല്ലാന്‍, കൂട്ടക്കൊല ഒഴിവായത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: അരിക്കുളത്ത് ബന്ധുവായ പന്ത്രണ്ടുകാരനെ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കുട്ടിയുടെ മുഴുവന്‍ കുടുംബത്തെ ലക്ഷ്യമിട്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. ഈ കുടുംബത്തോടുള്ള മുന്‍വൈരാഗ്യം കാരണമാണ് താഹിറ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മരിച്ച അഹമ്മദിന്റെ മാതാപിതാക്കളെയും മൂന്ന്