Tag: Anthatta Govt UP School
വിദ്യാര്‍ഥികള്‍ക്ക് പഠനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മുന്‍ പ്രധാന്യാപകന്റെ സമ്മാനം; ആന്തട്ട ഗവണ്മെന്റ് യു.പി സ്കൂളിലിന് ഇന്ററാക്ടീവ് ഡിജിറ്റല്‍ ബോര്‍ഡ് സമ്മാനിച്ച് എം.ജി.ബല്‍രാജ് മാസ്റ്റര്‍
കൊയിലാണ്ടി: ആന്തട്ട ഗവണ്മെന്റ് യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം മികവുറ്റതാക്കി തീര്‍ക്കാന്‍ സഹായകമായ പുതിയൊരു ഡിജിറ്റല്‍ ഡിവൈസ് കൂടി ഇനിമുതല്‍ സ്കൂളിലുണ്ടാകും. സ്കൂളിലെ മുന്‍ പ്രധാനാധ്യാപകന് ആയ എം.ജി.ബല്‍രാജ് മാസ്റ്ററാണ് വിദ്യാര്‍ഥികള്‍ക്കായി ഇത് സമ്മാനിച്ചത്. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇന്റരാക്റ്റീവ് ഡിജിറ്റല്‍ ബോര്‍ഡ്, ക്ലാസ് മുറിയെ കൂടുതല്‍ ആകര്‍ഷകവും സജീവവുമാക്കി തീര്‍ക്കുന്നതാണ്. ആധുനിക
മികച്ച വിദ്യാലയ പി.ടി.എയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി കൊയിലാണ്ടിയിലെ ആന്തട്ട ഗവ.യു.പി സ്കൂള്‍
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച വിദ്യാലയ പി.ടി.എകള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊയിലാണ്ടി ഉപജില്ലയിലെ ആന്തട്ട ഗവ. യു.പി സ്കൂളാണ് കോഴിക്കോട് ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. എഴുപതിനായിരം രൂപയാണ് പുരസ്കാരം. സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്റര് എം.ജി ബെല്‍രാജും പി.ടി.എ പ്രസിഡന്റ് എ.ഹരിദാസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. തുറമുഖ മ്യൂസിയം
അഭിമാനമായി ആന്തട്ട സ്കൂള്‍; കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്കാരം കൊയിലാണ്ടിയിലെ ആന്തട്ട ഗവ. യു.പി സ്കൂളിന്
കൊയിലാണ്ടി: ഈ വര്‍ഷത്തെ മികച്ച സ്കൂള്‍ പി.ടി.എകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്കാരം കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്കൂള്‍ നേടി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മികച്ച സ്കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്കാരം മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ നേടി. പ്രൈമറി വിഭാഗത്തില്‍ പുരസ്കാരം
ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഇനി ‘ഗ്രാന്റ് ഫുഡ്’; ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ പ്രത്യേക പദ്ധതി, വിഭവങ്ങൾ ഇവ
കൊയിലാണ്ടി: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം വിഭവസമൃദ്ധവും പോഷകസമ്പന്നവുമാക്കാൻ പ്രത്യേക പദ്ധതിയുമായി ആന്തട്ട ഗവ. യു.പി സ്കൂൾ. ‘ഗ്രാന്റ് ഫുഡ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാവിൽ കൊതിയൂറുന്ന നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും കുട്ടികൾക്ക് ലഭിക്കുക. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നത്. ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികൾക്ക് നൽകും. ഗ്രാന്റ്
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, തുടർന്ന് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് കാപ്പാട് കടൽത്തീരം ശുചീകരിച്ചു
ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി.യൂണിറ്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കാപ്പാട് കടൽത്തീര ശുചീകരണം നടത്തി. കടൽത്തീരത്ത് നിന്ന് വലിയൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്
പ്രതിഭകളുടെ മികവിന് അഭിനന്ദനം; വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടിയ ആന്തട്ട ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി: വിവിധ പരീക്ഷകളിലും മത്സരങ്ങളിലും വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ആന്തട്ട ഗവ. യു.പി സ്കൂൾ. എൽ.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയവരും വിവിധ മത്സരങ്ങളിൽ പഞ്ചായത്ത്/ഉപജില്ലാ തലങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചവരുമായ ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്കായാണ് ‘പ്രതിഭകൾക്കൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചത്. അരങ്ങാടത്ത് ദേശീയപാതയ്ക്ക് സമീപം സൂപ്പർമാർക്കറ്റിന് മുൻവശത്ത് പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്.
കാൽപ്പന്തുകളിയിൽ കരുത്തരാകാൻ കുരുന്നുകൾ; ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ്
കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. മുൻ മഹാരാഷ്ട്ര സംസ്ഥാന ടീം അംഗവും യൂണിയൻ ബാങ്ക് ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന ഋഷിദാസ് കല്ലാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. പ്രവാസിയായ
വെജ്ജുമുണ്ട് നോൺ വെജ്ജുമുണ്ട്; ഹോട്ടലല്ല, ഇത് ആന്തട്ട ഗവ. യു.പി. സ്കൂളിലെ ഉച്ച ഭക്ഷണ മെനു; വിഭവ സമൃദ്ധമായ അന്നം അമൃതം പരിപാടിക്ക് ആരംഭം
കൊയിലാണ്ടി: ഉച്ചയൂണ് ഇവിടെ കുശലാണ്. മാംസ ഭക്ഷണവും പഴവർഗങ്ങളും ഉൾപ്പെടെയുള്ള മെനുവുമായി ആന്തട്ട ഗവ. യു.പി സ്കൂൾ. ഉച്ച ഭക്ഷണം പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമാക്കുന്ന ‘അന്നം അമൃതം’ പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും രക്ഷിതാക്കളും കുട്ടികളോടപ്പമിരുന്നാണ് ഇന്ന് ഉച്ച ഭക്ഷണം കഴിച്ചത്.