Tag: akalapuzha
അകലപ്പുഴ ബോട്ട് ജെട്ടി നവീകരണത്തിന് 49.75ലക്ഷം, വടകര സാന്റ് ബാങ്ക്സിന് 60ലക്ഷം; ജില്ലയില്‍ അഞ്ച് വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഭരണാനുമതി
കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം അടക്കം ജില്ലയില്‍ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. അകലാപ്പുഴയിലെ ബോട്ട് ജെട്ടി നവീകരണത്തിന് 49.75ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. അകലാപ്പുഴയില്‍ നിലവിലെ ബോട്ട് ജെട്ടി ബലപ്പെടുത്തല്‍, കേടുപാടുകള്‍ പരിഹരിക്കല്‍, ബോട്ട് ജെട്ടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കല്‍, സുരക്ഷക്കായി ഹാന്‍ഡ് റെയില്‍ പ്രവൃത്തി, ഫ്ലോട്ടിങ്ങ്
അകലാപ്പുഴ സുരക്ഷിതമാണ്, അപകട സാധ്യതയും കുറവ്; ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നത് എല്ലാവിധ സുരക്ഷാ പരിശോധനയും പൂര്ത്തിയാക്കിയശേഷമെന്ന് ബോട്ടുടമകള്‍
മൂടാടി: അകലാപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സര്‍വ്വീസ് നടത്തുന്നതെന്ന് ബോട്ടുടമകള്‍. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ബോട്ടുടമകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അകലാപ്പുഴയില്‍ തോണിമറിഞ്ഞ് ഒരാള്‍ മരണപ്പെട്ട സംഭവത്തിനുശേഷം ഒന്നരമാസത്തോളം സര്‍വ്വീസ് നിര്ത്തിവിച്ചിരുന്നു. ബോട്ടുകളുടെ എല്ലാവിധ സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി ലൈസന്‍സ് ഉള്‍പ്പെടെ ക്ലിയര്‍
അകലാപ്പുഴയിലെ ഉല്ലാസ ബോട്ട് സര്‍വീസ് നിയന്ത്രണം; രണ്ടാഴ്ചയിലേറെയായി വരുമാനം നിലച്ച് ബോട്ടുടമകളും തൊഴിലാളികളും
കൊയിലാണ്ടി : ബോട്ടുടമകളുടെയും അനുബന്ധ തൊഴിലാളികളുടെയും സ്ഥിതി പരുങ്ങലിലാക്കി അകലാപ്പുഴയിലെ ബോട്ട് സര്‍വീസ് നിയന്ത്രണം തുടരുന്നു. അടുത്തിടെ അകലാപ്പുഴയില്‍ ഒരു യുവാവ് തോണിയപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെയാണ് ഉല്ലാസബോട്ട് സര്‍വീസിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലായിരുന്നു നടപടി. രണ്ടാഴ്ചയ്ക്ക് ശേഷവും നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. പ്രവാസികളും തദ്ദേശീയരമായ ആളുകളും ഷെയര്‍ എടുത്തും അല്ലാതെയും
‘യുവാവിന്റെ മരണത്തിന് ബോട്ട് സർവീസുമായി ബന്ധമില്ല, അധികാരികളുടെ നടപടി പ്രതിഷേധാർഹം; അകലാപുഴയിൽ ബോട്ടുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് സർവ്വ കക്ഷി സമിതി
കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിലെ പുറക്കാട് അകലാപുഴ കായലിൽ നിർത്തിവെച്ച ബോട്ടുകളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. ടൂറിസം മേഖലയിൽ കോഴിക്കോടിന്റെ കുട്ടനാട് എന്ന പേരിൽ ഏറെ ഖ്യാതി നേടിയ അകലാപുഴ കായലിൽ സർവീസ് നടത്തി കൊണ്ടിരുന്ന ബോട്ടുകളുടെ പ്രവർത്തനം നിർത്തി വെക്കുന്ന തരത്തിൽ നടപടികൾ കൈകൊണ്ട അധീകൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും ഏറെ ടൂറിസ്റ്റുകളെത്തുന്ന
‘അകലാപ്പുഴയിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ യുവാക്കളെ രക്ഷിച്ചത് മറ്റു ബോട്ടുകാർ’; ടൂറിസം പദ്ധതിക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണം, ടൂറിസം വികസനത്തിന് തടയിടാൻ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമമെന്ന് ആരോപണം
തിക്കോടി: ‘അകലാപ്പുഴയിൽ ചെറു ഫൈബർ തോണി എടുത്ത് തുഴഞ്ഞ് 4 യുവാക്കൾ തുഴയുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ബാക്കി മൂന്നു പേരെയും കരയ്ക്കെത്തിച്ചത് ബോട്ടുകാരാണ്. ശിക്കാര ബോട്ടിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് അവരെ രക്ഷപെടുത്താൻ സാധിച്ചത്. എന്നാൽ ഇതേ അപകടത്തെ മുൻനിർത്തി റവന്യൂ അതൃകൃതർക്ക് നിരന്തരം പരാതികൊടുത്ത് ഈ ടൂറിസം മേഖലയെ തന്നെ ഇല്ലാതാക്കാൻ