Tag: Akalappuzha
പ്രകൃതി ഭംഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര; കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് യാത്രയ്ക്ക് സ്വീകാര്യതയേറുന്നു
കൊയിലാണ്ടി: പ്രകൃതി ഭംഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്ന കോഴിക്കോട്ടുകാർ അകലാപ്പുഴയിലേക്ക് കൂട്ടത്തോടെയെത്തുന്നു. അവധിക്കാലം ആസ്വദിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും പറ്റുന്നതാക്കാൻ പലരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത് അകലാപ്പുഴയിലെ ബോട്ട് യാത്രയാണ്. പുറക്കാട് ഗോവിന്ദൻ കെട്ട്, നടക്കൽ എന്നിവിടങ്ങളിൽ നിന്നുമായി ആരംഭിക്കുന്ന യാത്ര നെല്യാടിക്കടവ്, നടേരിക്കടവ്, മുത്താമ്പിപ്പാലം വരെ നീളും. ഈ യാത്രയിൽ ഏറ്റവും സുന്ദരം
സ്ഥലമേറ്റെടുപ്പിലെയും അലൈന്‍മെന്റിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു; വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകാന്‍ അകലാപ്പുഴ പാലം പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ സാധ്യത
എ.സജീവന്‍ മൂടാടി: കൊയിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തും കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതും ദേശീയ പാതക്ക് സമാന്തരമായതും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെക്കടക്കം എളുപ്പം എത്താവുന്ന കൊയിലാണ്ടി കണ്ണൂര്‍ സമാന്തര റോഡിന്റെ ഭാഗമാകുന്നതുമായ അകലാപ്പുഴ പാലം പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ സാധ്യത. കിഫ്ബിയില്‍ 32 കോടി രൂപ അനുവദിച്ച പാലത്തിന്റെ പ്രവൃത്തി പല കാരണങ്ങളാല്‍
ബണ്ട് തുറന്നുവിട്ടു; മുചുകുന്ന് അകലാപ്പുഴയിലെ മത്സ്യകൃഷി പൂര്‍ണ്ണമായി നശിച്ചു, ചത്തൊടുങ്ങിയത് രണ്ടര ക്വിന്റല്‍ മത്സ്യം
സ്വന്തം ലേഖകൻ കൊയിലാണ്ടി: അകലാപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി മുഴുവനായി നശിച്ചു. കേളോത്ത് സത്യന്റെ മത്സ്യകൃഷിയാണ് നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന രണ്ടര ക്വിന്റലോളം മത്സ്യമാണ് നശിച്ചത്. അകലാപ്പുഴയിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. പൊഴിയൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവന്ന് നിക്ഷേപിച്ച മത്സ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളാണ്
അകലാപ്പുഴയിലെ ശിക്കാര ബോട്ടുകളില്‍ ആര്‍.ഡി.ഒയും സംഘവും പരിശോധന നടത്തി; രേഖകളെല്ലാമുണ്ട്, പരിധിയിലധികം യാത്രക്കാരെ കയറ്റിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
കൊയിലാണ്ടി: അകലാപ്പുഴയിലെയും നെല്യാടിപ്പുഴയിലെയും ഉല്ലാസബോട്ടുകളില്‍ റവന്യൂ, പോലീസ് സംഘം പരിശോധന നടത്തി. വടകര ആര്‍.ഡി.ഒ. സി. ബിജുവിന്റെയും വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെയും നേതൃത്വത്തില്‍ പ്രത്യേകമായിട്ടായിരുന്നു പരിശോധന. താനൂര്‍ ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുയാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. പുറക്കാട് ഗോവിന്ദമേനോന്‍ കെട്ട് ഭാഗത്ത് ഒന്‍പത് ശിക്കാരബോട്ടുകളില്‍ ആര്‍.ഡി.ഒ.യും സംഘവും പരിശോധന നടത്തി. അകലാപ്പുഴയില്‍ പരിശോധന
അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ
കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്. അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും
നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടും ഇനി സഞ്ചാരികളെ ഏറെ രസിപ്പിക്കും; അകലാപ്പുഴയ കേന്ദ്രമാക്കി ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു, ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച
കൊയിലാണ്ടി: നഗരസഭയിലെ നെല്ല്യാടി കേന്ദ്രമാക്കി കോഴിക്കോട് ലെഷര്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 9.30ന് കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെല്ല്യാടി പുഴയും അതിന്റെ ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പൊലീസിനെ കണ്ടതോടെ ചിതറിയോടി, 12 പേരെ ഓടിച്ചിട്ട് പിടികൂടി, വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ചത് കണ്ടെയിനർ ലോറിയിൽ; കീഴരിയൂർ അകലാപ്പുഴ പൊടിയാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ | Big Gambling Gang Arrested | Vehicles Seized | Koyilandy Police
കൊയിലാണ്ടി: കീഴരിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. അകലാപ്പുഴ പൊടിയാടിയിൽ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയത്. പണം വച്ച് ചീട്ടുകളിച്ചിക്കാനായി നൂറിലധികം പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് സാന്നിധ്യം അറിഞ്ഞതോടെ സംഘം ചിതറിയോടുകയായിരുന്നു. സംഘത്തിലെ 12 പേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയാണ് കസ്റ്റഡിയിലെടുത്തത്. ചീട്ടുകളി നടന്ന സ്ഥലത്തുണ്ടായിരുന്ന
അകലാപ്പുഴയില്‍ വീണ്ടും മുത്തമിട്ട് ഉല്ലാസ ബോട്ടുകള്‍; സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച അകലാപ്പുഴയിലെ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു
കൊയിലാണ്ടി: അകലാപ്പുഴയില്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച ഉല്ലാസ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. യന്ത്രവത്കൃത ബോട്ടുകളും പെഡല്‍ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത് എന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഇവയുടെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ കൊയിലാണ്ടി തഹസില്‍ദാര്‍ ഉത്തരവിട്ടത്. ബോട്ട് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചതിന് ശേഷം ബോട്ടുകള്‍ക്ക്
അകലാപ്പുഴയില്‍ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിശോധന; ബോട്ടുകളുടെ സുരക്ഷിതത്വവും ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും
കൊയിലാണ്ടി: അകലാപ്പുഴയില്‍ നിര്‍ച്ചിവെച്ച ഉല്ലാസ ബോട്ടുകളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് ബുധനാഴ്ച സ്ഥലത്ത് പരിശോധനക്കെത്തും. അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ സുരക്ഷിതമാണോയെന്നും, ആവശ്യമായ ലൈസന്‍സുകള്‍ ഉണ്ടോയെന്നും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍ എന്നിവരടങ്ങുന്ന
അകലാ പുഴയിലെ ബോട്ട് നിയന്ത്രണം; അവതാളത്തിലായത് ജീവിക്കാനായി മീൻ പിടുത്തത്തിൽ നിന്ന് മറ്റൊരു മാർഗം തേടിയെത്തിയ മത്സ്യ തൊഴിലാളികള്‍
കൊയിലാണ്ടി: അകലാ പുഴയിലെ ബോട്ട് നിയന്ത്രണം അവതാളത്തിലാക്കിയത് ജീവിക്കാനായി മീൻ പിടുത്തത്തിൽ നിന്ന് മറ്റൊരു മാർഗം തേടിയെത്തിയ മത്‌സ്യ തൊഴിലാളികളെയാണ്. മത്സ്യത്തിന്റെ കുറവും അടിക്കടിയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം മത്‌സ്യ മേഖലയിൽ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ് അകലാ പുഴയിലെ ഉല്ലാസ ബോട്ട് നടത്തിപ്പിലേക്ക് ഇവർ തിരിയുന്നത്. അകലാ പുഴയിൽ സർവീസ് നടത്തുന്ന പത്ത് ബോട്ടുകളിൽ ഭൂരിഭാഗവും