Tag: AI Camera

Total 8 Posts

ഇനി പണം തന്നാല്‍ അയക്കാം നോട്ടീസ്; എ.ഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍

എഐ ക്യാമറ വഴി മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചത്. തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാന്‍ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. നിയമലംഘനം കുറയ്ക്കുക, നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക ഇതായിരുന്നു എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയ ബൈക്ക് മോഷ്ടാവ് അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി; പ്രതിയെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്

മേപ്പയ്യൂര്‍: എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയത് പൊലീസിന് തുണയായി. കാഞ്ഞങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പേരാമ്പ്രയില്‍ പിടിയിലായി. അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി പുനത്തില്‍ മീത്തല്‍ അഭിനവ് (19) ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. അതേസമയം ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി.

എ.ഐ ക്യാമറ ഫലം കണ്ടു തുടങ്ങി; റോഡപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹന വകുപ്പ്

കൊയിലാണ്ടി: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡപകടങ്ങള്‍ കുറഞ്ഞതായി മോട്ടര്‍വാഹന വകുപ്പ്. പ്രതിദിനമുള്ള 4.5ലക്ഷം നിയമലംഘനങ്ങള്‍ 2.5 ലക്ഷമായി കുറഞ്ഞെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 4,000 പേര്‍ പ്രതിവര്‍ഷം വാഹന അപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58% ഇരുചക്ര വാഹനങ്ങള്‍, 24% കാല്‍നട യാത്രക്കാരന്‍ എന്ന കണക്കില്‍ പ്രതിദിനം 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന

എ.എ ക്യാമറകള്‍ ആദ്യദിനം എത്രപേര്‍ക്ക് പിഴയിട്ടു? പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസിന്മേല്‍ പരാതിയുണ്ടെങ്കില്‍ എന്ത് ചെയ്യണം? അറിയാം വിശദമായി

കോഴിക്കോട്: റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാല്‍ പതിനാല് ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് നിര്‍ദേശം. വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാല് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍

വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണേ, ഇനി കളി കാര്യമാകും; എ.ഐ ക്യാമറ പിടികൂടുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കിത്തുടങ്ങും

കൊയിലാണ്ടി: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചനിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ട് പേരെ കൂടാതെ 12 വയസിന് താഴെ പ്രായമുള്ള ഒരു

കേരളത്തിന്റെ അഭ്യര്‍ത്ഥന തള്ളി; ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെപ്പോലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. മൂന്നാമത്തെ യാത്രക്കാരുടെ കാര്യത്തില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കുംവിധം നിയമഭേദഗതി ആവശ്യപ്പെട്ട ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്താകമാനം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. ഒരു

‘കുട്ടി’ക്കുടുംബത്തിനും ഹെൽമറ്റിൽ പിഴവീഴും, ജില്ലയിൽ ഇന്ന് മിഴിതുറക്കുന്നത് 61 എഐ ക്യാമറകൾ; ‘പിഴ’യടക്കേണ്ടതും, ‘പരാതി’ നൽകേണ്ടതും എങ്ങനെയെന്ന് വിശദമാക്കി എം.വി.ഡി

കൊയിലാണ്ടി: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; കൊയിലാണ്ടി മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ

കൊയിലാണ്ടി: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. തിരുവങ്ങൂര്‍, കോരപ്പുഴ, കീഴൂര്‍, മേപ്പയ്യൂര്‍, പയ്യോളി ബീച്ച് റോഡ്, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറകളുള്ളത്. അതേസമയം, ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ക്യാമറകളാണ് പ്രവർത്തിക്കുന്നതെന്ന ലിസ്റ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ