Tag: accident
കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടി; ആരോപണ വിധേയനായ അപ്രൈസര്‍ കോഴിക്കോട് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കോഴിക്കോട്: ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനനാണ് (57) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട്
വീണ്ടും വീണ്ടും അപകടം; കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറില്‍ കെ.എസ്.ആര്.ടി.സി ബസും ഇടിച്ചു
കൊയിലാണ്ടി: യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി നഗരത്തിലെ ഡിവൈഡര്‍. താലൂക്കാശുപത്രിക്ക് മുന്നിലെ ഡിവൈഡറില്‍ തട്ടി കെ.എസ്.ആര്.ടിസി ബസ് അപകടത്തില്‍പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഒരു മണിക്കൂറിന് മുന്നേ ഇതേ സ്ഥലത്ത് കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ച്ചയായ മുന്നാം ദിവസം നാലാമത്തെ തവണയാണ് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. മാരുതി
തുടര്‍ച്ചയായ മൂന്നാം ദിവസവും കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറിലിടിച്ച് വാഹനാപകടം; യാത്രക്കാര്‍ക്ക് പരിക്കില്ല
കൊയിലാണ്ടി: തുടര്‍ച്ചയായ മൂന്നാം ദിവസവും കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറിലിടിച്ച് വാഹനാപകടം. മാരുതി ബ്രസ കാറാണ് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ ഡിവൈഡറില്‍ ഇടിച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസവും സമാനമായ രീതിയില്‍ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമായത്. തിങ്കളാഴ്ച രാത്രിയില്‍ മാരുതി 800 കാറാണ്
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് വന്‍ ഗതാഗത തടസം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ചുരത്തിലെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ഇതേ തുടര്‍ന്ന് ചുരത്തില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കാലിയായ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. കെമിക്കല്‍ നിറയ്ക്കാനായി പോകുന്നതിനിടെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവറാണ് ലോറി ഓടിച്ചിരുന്നത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കൊന്നുമില്ല. ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് പൊലീസും
ഡിവൈഡറിലിടിച്ചുള്ള അപകടങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ കാര്‍ തകര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ല. ദേശീയപാതയില്‍ സ്റ്റേഡിയത്തിന് മുന്‍വശം സ്ഥാപിച്ച ഡിവൈഡറില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രിയും ഡിവൈഡര്‍ അപകടത്തിന് വഴിവെച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് മുന്‍വശത്തുവെച്ച്
പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും അപകടത്തില്‍പ്പെട്ടു; ഓട്ടോ തലകീഴായി മറിഞ്ഞു, യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്
പയ്യോളി: പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്. തെനങ്കാലില്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അയനിക്കാട് കുണ്ടാടേരി ഷജിലിനും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പിന്നാലെയെത്തിയ
ജീവന് തിരികെ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു; ഇന്നലെ വാഹനമിടിച്ച് മരിച്ച കാല്‍നടക്കാരനെ പതിനാറു മിനുട്ടു കൊണ്ട് മെഡിക്കല്‍ കോളേജിലെത്തിച്ച ചേലിയ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സംസാരിക്കുന്നു
കൊയിലാണ്ടി: ‘ജീവന് തിരികെ കിട്ടുമെന്ന് പ്രതീക്ഷയായിരുന്നു… ആശുപത്രിയിലെത്തിച്ചിട്ടും ഞങ്ങള്‍ ഒരു മണിക്കൂറോളം അവിടെ കാത്തിരുന്നു.. മരിക്കുമെന്ന് വിചാരിച്ചതേയില്ല.’ ഇന്നലെ ഉള്ളിയേരിയില്‍ കാറിടിച്ച കാല്‍നടക്കാരനെ മെഡിക്കല്‍ കോളേജിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു സുഗേഷ് പറയുകയാണ്. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലില്‍ നിന്ന് വിഷ്ണു ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവന്റെ വളയം പിടിച്ചു മുന്നോട്ടു പായുകയായിരുന്നു… എന്നാല്‍ യാത്രയില്‍
കൊയിലാണ്ടിയിൽ ഡിവൈഡറിൽ ഇടിച്ച് വീണ്ടും വാഹനാപകടം; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ; ഒരാൾക്ക് പരിക്ക്
കൊയിലാണ്ടി: ഡിവൈഡറിൽ ഇടിച്ച് വീണ്ടും നഗരത്തിൽ വാഹനാപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് ഡിവൈഡറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ നിസ്സാര പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ നേരിയ ഗതാഗതക്കുരുക്കുണ്ടായി.
ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാർ ഇടിച്ച് അപകടം; കാൽനടക്കാരന് ദാരുണാന്ത്യം
ഉള്ളിയേരി: ഉള്ളിയേരിയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരനാണ് മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. ള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരിൽ പ്രവർത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം
ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചത് ബഹുമുഖ പ്രതിഭയായ പെണ്‍കുട്ടി; അകാലത്തില്‍ പൊലിഞ്ഞ നഫാത്തിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
കോഴിക്കോട്: ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍ വീണ് മരിച്ചത് മിടുക്കിയായ പെണ്‍കുട്ടി. ഫാറുഖ് കോളേജ് ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നഫാത്ത് ഫത്താഹ് ആണ് ഇന്നലെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ തട്ടി പുഴയില്‍ വീണ് മരിച്ചത്. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു നഫാത്ത് എന്ന് അധ്യാപകര്‍ പറയുന്നു. പ്രസംഗം, പ്രശ്നോത്തരി, റോബോട്ടിക്സ് എന്നിവയായിരുന്നു