Tag: accident

Total 575 Posts

പയ്യോളി ടൗണില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പയ്യോളി: സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66 ല്‍ പയ്യോളി ടൗണില്‍ വച്ചാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

തെറ്റായ റിപ്പോര്‍ട്ട് നല്‍കി പൊലീസ്, ഒടുവില്‍ കോടതിയില്‍ നീതി; വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ കുടുംബത്തിന് 35 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ട് വടകര എം.എ.സി.ടി

കൊയിലാണ്ടി: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എം.എ.സി.ടി). കൊയിലാണ്ടി സ്വദേശി അനൂപിന്റെ കുടുംബത്തിനാണ് 25,47,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും പലിശയുമടക്കം 35 ലക്ഷത്തോളം രൂപ നല്‍കണമെന്ന് എം.എ.സി.ടി ജഡ്ജി രാമകൃഷ്ണന്‍ വിധിച്ചത്. 2018 ജനുവരി 21 നാണ് അനൂപിന്റെ

അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു

പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്

ദേശീയപാതയില്‍ പൂക്കാട് നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് മറിഞ്ഞ് അപകടം

കൊയിലാണ്ടി: പൂക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് മറിഞ്ഞു. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി വീടിന്റെ മതിലില്‍ ഇടിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന യാത്രകര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ പൂക്കാട് പഴയ ഉര്‍വശി ടാക്കീസിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു. ലോറി നിയന്ത്രണം വിട്ട്

ഉള്ള്യേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; ഏഴുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു

ഉള്ള്യേരി: ഉള്ള്യേരി പത്തൊന്‍പതില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (57) മകന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. മടവൂരില്‍ നിന്നും ഉള്ള്യേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍. സദാനന്ദന്റെ മകളുടെ

ബാലുശ്ശേരിയിൽ ബെെക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമലയിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പറും കരുമല

ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്

ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന്

നന്തി മേല്‍പ്പാലത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച ടൂവീലര്‍ കുഴിയില്‍ വീണ് അപകടം; കക്കഞ്ചേരി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം

നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിതയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക്

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നു പ്രതീക്ഷിച്ചു, അപസ്മാരമുണ്ടായതോടെ നിലഗുരുതരമായി; നന്തി സ്വദേശി സുധീഷിന്റെ വിയോഗം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദപ്പെടുന്നതിനിടെ

നന്തി ബസാര്‍: വിഷുദിനമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു നന്തി മുസ്‌ലിയാരികണ്ടി സുധീഷ് (40). മൂന്നാല് ദിവസം മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വന്നതോടെ സുധീഷ് ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന പ്രതീക്ഷതായിരുന്നു കുടുംബം. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇന്നലെയാണ് നില വഷളായത്. ഇന്നലെ രാവിലെ രക്തസമ്മര്‍ദ്ദം കൂടുകയും അപസ്മാരം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ യുവാവ് മരിച്ചു

നന്തി ബസാര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ യുവാവ് മരിച്ചു. മുസ്ലിയാരുകണ്ടി സുധീഷാണ് മരണപ്പെട്ടത്. നാല്‍പ്പത് വയസായിരുന്നു. ഏപ്രില്‍ പതിനഞ്ചിന് മൂടാടിക്കും പാലക്കുളത്തിനും ഇടയില്‍ ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പിന്നീട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി ഒരു മണിക്ക്