Tag: accident

Total 575 Posts

കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മുക്കം അഗസ്ത്യന്‍മുഴി കാപ്പുമല വളവിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചാലില്‍ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും വിവിധ സന്നദ്ധ സേനകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം

കുറുവങ്ങാട് കാൽനടയാത്രക്കാരനായ വയോധികൻ കാർ തട്ടി മരിച്ചു

കൊയിലാണ്ടി: വയോധികൻ കാർ തട്ടി മരിച്ചു. കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മൊയ്തീൻ കുട്ടിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. സംസ്ഥാനപാത മുറിച്ച് കടക്കുമ്പോൾ താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മൊയ്തീൻ കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. ഭാര്യ:

വടകരയിലെ അപകടം നടന്നത് വൈദിക സംഘം പാലായില്‍ നിന്ന് മടങ്ങവെ; മരണപ്പെട്ട വൈദികന്റെ മൃതദേഹം പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

വടകര: മുക്കാളിയില്‍ വൈദികരുടെ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് പാലായില്‍ നിന്നും തലശ്ശേരിയിലേക്കുള്ള മടക്ക യാത്രയ്ക്കിടെ. പുലര്‍ച്ചെ നാലുമണിയോടെ മേലേ മുക്കാളിയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേനയെത്തി കാര്‍ പൊളിച്ചാണ് മരണപ്പെട്ട വൈദികന്റെ

വടകരയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് അപകടം; വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വടകര: വടകര ദേശീയപാത മുക്കാളിയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തലശ്ശേരി അതിരൂപതയിലെ ഫാദർ അബ്രഹാം (മനോജ്) പോൾ ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് സെെഡിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല്

ഫറോക്കിൽ ബെെക്കിൽ ബസിടിച്ച് പതിനെട്ടുകാരൻ മരിച്ചു

ഫറോക്ക്: ഫറോക്ക് പേട്ടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കണ്ടിയിൽ സന്തോഷിൻ്റെ മകൻ ആദിത്ത് (18) ആണു മരിച്ചത്. ഉച്ചയ്ക്ക് 2.45ന് ഫറോക്ക് പേട്ട ദേശീയ പാതയിലാണ് അപകടം. ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസ് ആദിത്ത് സഞ്ചരിച്ച ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരതരമായി പരിക്കേറ്റ ആദിത്തിനെ ഉടനെ

ചെങ്ങോട്ടുകാവില്‍ ഇന്നോവ കാര്‍ തലകീഴായ് മറിഞ്ഞ് അപകടം

ചെങ്ങോട്ടുകാവ്: കൊയിലാണ്ടി കോഴിക്കോട് ദേശീയ പാതയില്‍ ചെങ്ങോട്ടുകാവില്‍ ഇന്നോവ തലകീഴായ് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ചെങ്ങോട്ടുകാവ് മസ്‌ലയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഗ്നര്‍ കാറില്‍ തട്ടിയതിനെത്തുടര്‍ന്ന് വെട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ തല കീഴായ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം

താമരശ്ശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

താമരശ്ശേരി: താമരശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ലോഡിങ് തൊഴിലാളികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാജന്റെ എന്ന തൊഴിലാളിയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. കുന്നിന്റെ മുകളില്‍ നിന്ന് മരം കയറ്റി വരുകയായിരുന്ന ലോറി താഴേക്ക് റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്നാണ് ലോറിക്കുള്ളിലുണ്ടായിരുന്ന

മരം കയറ്റി വന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറും അപകടത്തിൽ പെട്ടു; താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനു ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഒന്നാം വളവിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മരം കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ചുരം കയറുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സക്കീനയും ഭര്‍ത്താവ് ഹനീഫയും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.

ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു

പയ്യോളി: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മങ്ങൂൽ പാറയ്ക്ക് സമീപം ഇന്ന് രാവിലെ 6.30 നാണ് അപകടം സംഭവിച്ചത്.  വടകര ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായി