Tag: accident

Total 575 Posts

അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ബസ്

കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ഇന്ന് പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

എടവണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: എടവണ്ണയില്‍ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി ഒരു മണിയോടെ എസ്‌റ്റേറ്റ് മുക്കിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിയാഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലില്‍

കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്

കൊയിലാണ്ടി സില്‍ക്ക് ബസാറില്‍ ബസ് കാറിലിടിച്ച് അപകടം

കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ ബസ് കാറിലിടിച്ച് അപകടം. കോഴിക്കോടുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ഗംഗോത്രി ബസ് രണ്ട് വാഹനങ്ങളെ മറികടക്കുന്നതിനിടെ അതേ ദിശയില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സില്‍ക്ക് ബസാറിലെ ചെന്താര വായനശാലയ്ക്ക് തഅരികിലായി ദേശീയപാതയില്‍ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറില്‍ ഡ്രൈവര്‍ മാത്രമാണ്

ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്ക്‌

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും റോഡരികിലുണ്ടായിരുന്ന ബൈക്ക് യാത്രികനും പരിക്കേറ്റു. പുത്തൂര്‍വട്ടം ബസ് സ്‌റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തുള്ള ബൈക്കില്‍ തട്ടുകയായിരുന്നു കെഎല്‍.11 എഎച്ച് 1479 എന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

കൊയിലാണ്ടിയില്‍ പൊലീസ് ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപം പൊലീസ് ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച്

പയ്യോളി അയനിക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര പോലീസ് വാഹനം നിയന്ത്രണം വിട്ട് അപകടം; എസ്.ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കായണ്ണയില്‍ വെച്ചായിരുന്നു സംഭവം. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, മിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പയ്യോളിയില്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ ഗവ.സ്‌കൂള്‍ ജീവനക്കാരന് പരിക്ക്

പയ്യോളി: പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറില്‍ ബസിടിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുന്ന പൗര്‍ണമി ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുറയൂര്‍ ഗവ. സ്‌കൂള്‍ ജീവനക്കാരനായ ഹര്‍ഷാദ് (30) നാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ പ്രധാന അധ്യാപകനൊപ്പം സ്‌കൂളുമായി ബന്ധപ്പെട്ട

കൊയിലാണ്ടി കന്നൂരിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ കന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും ഉള്ളിയേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്