Tag: accident
കുറ്റ്യാടി-കോഴിക്കോട് പാതയില്‍ പാറക്കടവില്‍ കാര്‍ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി അപകടം
പാലേരി: കാര്‍ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി അപകടം. കുറ്റ്യാടി-കോഴിക്കോട് പാതയില്‍ പാറക്കടവാണ് അപകടം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ 4.40 ഓടെയാണ് സംഭവം. കടയുടെ മുന്നിലേക്ക് ഇടിച്ചുകയറിയ കാര്‍ ജലീലി പി.ടി.കെ സ്റ്റോറിന്റെ മുന്‍വശത്ത് നിര്‍മിച്ചിരുന്ന കമ്പിവേലിയില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കമ്പിവേലി തകര്‍ന്നുവീണു. പുലര്‍ച്ചെയായതിനാല്‍ മറ്റ് വാഹനങ്ങള്‍ കുറവായിരുന്നു. അതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി.
കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കണ്ണൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ക്രിസ്ത്യന്‍ കോളേജ് ജംക്ഷനില്‍ പുലര്‍ച്ചെ 4.50ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാര്‍കാട് സ്വദേശികളാണ് മരിച്ചവര്‍.
ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു
പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. പച്ചക്കറിയുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എച്ച്.പി പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഹൗസിങ് ഊരിത്തെറിച്ചതാണ് അപകടകാരണം. ലോറിയുടെ പിറകിലെ ടയര്‍ വേര്‍പെട്ട നിലയിലാണ്. പുലര്‍ച്ചെ സമയത്തായതിനാല്‍ ദേശീയപാതയില്‍ തിരക്ക് കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി
വയനാട്ടില്‍ സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ കുറ്റ്യാടി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
കുറ്റ്യാടി: സ്കൂട്ടറിൽ ലോറിയിടിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കല്പറ്റ പുളിയാർമലയിൽ ഉണ്ടായ അപകടത്തെതുടര്‍ന്നാണ് മരണം. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ എതിരേ വന്ന ലോറിയിടിച്ചാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ
അയനിക്കാട് കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്
പയ്യോളി: പയ്യോളി കൊളാവിപ്പാലം റോഡില്‍ അയനിക്കാട് വിദ്യാനികേതന്‍ സ്‌കൂളിന് സമീപം കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കോട്ടക്കല്‍ ചൂളപ്പറമ്പത്ത് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം. കോട്ടക്കലില്‍ നിന്നും പയ്യോളിയിലേക്ക് വരുന്നതിനിടെ വിദ്യാനികേതന് വടക്കുഭാഗത്തെ റോഡിലെ വളവില്‍ വെച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍
തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
തിക്കോടി: തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. കെ.എല്‍. 56 എഫ് 5705 എന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയനിക്കാട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക്
ചേമഞ്ചേരി കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്
ചേമഞ്ചേരി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് മുമ്പില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കെ.എല്‍ 55 Y 9410 എന്ന നമ്പറിലുള്ള വെളുത്ത എത്തിയോസ് കാറും കെ.എല്‍ 18 Q 8051 നീല ബലനോയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. അപകടത്തെ
അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു. 24ാം മൈലില്‍ എം.എല്‍.പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. അപകടത്തില്‍ കാര്‍ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എല്‍.പി സ്‌കൂളിന് മുന്നിലായി ദേശീയപാതയില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകള്‍. മുന്നിലെ കാര്‍ പെട്ടെന്ന് നിര്‍ത്തിയത്
പൂളാടിക്കുന്നില്‍ സ്‌കൂട്ടറില്‍ ആംബുലന്‍സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു; ഇടിച്ചത് കൊയിലാണ്ടിയില്‍ നിന്നുള്ള 108 ആംബുലന്‍സ്
കൊയിലാണ്ടി: പൂളാടിക്കുന്നില്‍ സ്‌കൂട്ടറില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായിരുന്ന സ്ത്രീ മരിച്ചു. എടക്കര ചേളന്നൂര്‍ സ്വദേശിയായ ശ്രീലകം വീട്ടില്‍ സതീദേവി (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പൂളാടിക്കുന്ന് ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. മെഡിക്കല്‍ കോളേജിലക്ക് പോകുന്ന KL 22 M 6417 എന്ന നമ്പറിലുള്ള 108 ആംബുലന്‍സ് സ്‌കൂട്ടറില്‍
കനത്ത മഴ; പേരാമ്പ്ര ബൈപാസില്‍ കാര്‍ തെന്നിമാറി പറമ്പിലേക്ക് വീണു
പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കനത്ത മഴയില്‍ കാര്‍ തെന്നിമാറി അപകടം. മഴയില്‍ കാര്‍ പൂര്‍ണമായും തെന്നിമാറി തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. വൈകുന്നേരം 4മണിയോടെയാണ് അപകടം. കുറ്റ്യാടി വേളം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പറമ്പില്‍ നിന്നും മാറ്റുകയായിരുന്നു