സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് ടി.സിദ്ദിഖിന്റെ പെരുന്നാള്‍ സമ്മാനം; വീടും സ്ഥലവും ഉറപ്പ് നല്‍കി കല്‍പ്പറ്റ എം.എല്‍.എ


Advertisement

 

കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് പെരുന്നാള്‍ സമ്മാനവുമായി കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. റാഷിദിനെ കാണാനായി പെരുന്നാള്‍ ദിവസം സിദ്ദിഖ് വീട്ടിലെത്തി.

Advertisement

 

വീട്ടിലെത്തിയപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് മനസിലായത്. ഇതോടെ റാഷിദിനും കുടുംബത്തിനു മൊപ്പമുണ്ടാകുമെന്ന ഉറപ്പ് എം.എല്‍.എ നല്‍കി. റാഷിദിന് വീടും സ്ഥലവും നല്‍കാന്‍ തീരുമാനിച്ച കാര്യം എം.എല്‍.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

Advertisement

 

വയനാട്ടിലെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകര്‍ന്ന റാഷിദിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിച്ച സിദ്ദിഖ് താരങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ വലിയ സ്വീകരണം ഒരുക്കുമെന്നും അറിയിച്ചു.

Advertisement

സന്തോഷ് ട്രോഫി ഫൈനലില്‍ ഷൂട്ടൗട്ടിലാണ് കേരളം ബംഗാളിനെ തകര്‍ത്തത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.

ടി.സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതി നിര്‍ണ്ണായകമായ ഗോള്‍ നേടിയ സഫ്നാദും മറ്റൊരു താരം റാഷിദും കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നുള്ള അഭിമാന താരങ്ങളാണ്.

 

ഇന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയര്‍ത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നല്‍കാന്‍ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകര്‍ന്ന റാഷിദിനു ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

താരങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ വന്‍ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.

[bot1]