Tag: T Siddique
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് ടി.സിദ്ദിഖിന്റെ പെരുന്നാള്‍ സമ്മാനം; വീടും സ്ഥലവും ഉറപ്പ് നല്‍കി കല്‍പ്പറ്റ എം.എല്‍.എ
കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് പെരുന്നാള്‍ സമ്മാനവുമായി കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. റാഷിദിനെ കാണാനായി പെരുന്നാള്‍ ദിവസം സിദ്ദിഖ് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് മനസിലായത്. ഇതോടെ റാഷിദിനും കുടുംബത്തിനു മൊപ്പമുണ്ടാകുമെന്ന ഉറപ്പ് എം.എല്‍.എ നല്‍കി. റാഷിദിന് വീടും സ്ഥലവും
ടി.സിദ്ദിഖ് എം.എല്‍.എയുടെ ഭാര്യയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് നഷ്ടമായി; കൊയിലാണ്ടി വഴി ഉള്ളിയേരിയിലേക്ക് കൊണ്ടുപോയ ഫോണ്‍ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് കണ്ടെത്തി; ഉദ്വേഗജനകമായ കുറിപ്പ്
കോഴിക്കോട്: കല്‍പ്പറ്റ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് മോഷണം പോയി. സിനിമാ സ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ ലഭിച്ചു. ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് പൊലീസിന്റെ പിന്തുണയോടെയാണ് അന്വേഷണം നടത്തിയത്. ഇക്കാര്യങ്ങള്‍ നിസില്‍ ഷറഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. കോഴിക്കോട് താജ് ഹോട്ടലില്‍ നടക്കുന്ന വസ്ത്രവ്യാപാര മേളയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്.