ടീം തേര്‍ട്ടി നടുവണ്ണൂര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 14 മുതല്‍


 

നടുവണ്ണൂര്‍: ടീം തേര്‍ട്ടി നടുവണ്ണൂര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 14 ന് ആരംഭിക്കും. ദിയ ഗോള്‍ഡ് വിന്നേഴ്‌സ് ട്രോഫിക്കും ഒറാന ഗോള്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടക്കുന്ന ടൂര്‍ണ്ണമെന്റ് വാകയാട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. മത്സരങ്ങളില്‍ ജില്ലയിലെ പ്രഗത്ഭരായ കളിക്കാര്‍ ഇവിടേക്കെത്തും.

 

ടൂര്‍ണമെന്റ് നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ടി.പി.ദാമോദരന്‍ മാസ്റ്റര്‍ (പ്രസിഡന്റ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്), സി.എച്ച്.സുരേഷ് (പ്രസിഡന്റ്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്), ബിന്ദു ഹരിദാസ് (മെമ്പര്‍, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13), ഗീത (മെമ്പര്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 12), അരവിന്ദാക്ഷന്‍ (മെമ്പര്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 14), കൃഷ്ണന്‍ മണിലാല്‍ (മെമ്പര്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 17), സദാനന്ദന്‍ (മെമ്പര്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6), അശോകന്‍ മാസ്റ്റര്‍ (എന്‍.ഐ.എസ് കോച്ച്, സെക്രട്ടറി ഫാല്‍ക്കണ്‍സ്), പ്രദീപന്‍ (പ്രസിഡന്റ് ഫാല്‍ക്കണ്‍സ്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

 

റഷീദ് മാസ്റ്റര്‍ പടിഞ്ഞാറത്ത് കണ്‍വീനറായും ഡോ. ആബിദ പി (പ്രിന്‍സിപ്പല്‍ എന്‍.എച്ച്.എസ്.എസ് വാകയാട്) ചെയര്‍പേഴ്‌സണായും നിലവില്‍ വന്ന കമ്മിറ്റി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

[bot1]