രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൂരാച്ചുണ്ടിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി


പേരാമ്പ്ര: കൂരാച്ചുണ്ടില്‍ നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

പേരാമ്പ്ര ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത എംഡിഎംഎയ്ക്ക് 1.020 ഗ്രാം തൂക്കം വരുമെന്ന് പോലീസ് അറിയിച്ചു.

കൂരാച്ചുണ്ട് പോലീസിനൊപ്പം ഡിവൈഎസ്പിയുടെ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. ലഹരി വസ്തുകളുടെ ഉപയോഗം തടയുന്നതിനും വില്‍പനയ്ക്കുമെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയീന്‍ കുട്ടി അറിയിച്ചു.

summary: the deadly drug MDMA was seized from Koorachund