നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി; കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍
ചേര്‍ത്തല: കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണി (26 )യാണ് പിടിയിലായത്.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണക്കേസില്‍ പ്രതിയാണെന്നാണ് സൂചന.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട് സ്വദേശിയായ മിഥുന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് എരമല്ലൂര്‍ വാടകയ്ക്ക് താമസിച്ച് മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്.
ചേര്‍ത്തല സി. ഐ. വിനോദ് കുമാര്‍ എസ് ഐ മാരായ ആന്റണി, ബസന്ത്, റെജു, സിപിഒ മാരായ അരുണ്‍, ഗിരീഷ്, ബിനീഷ്, കിഷോര്‍ ചന്ദ്, പ്രകാശ് കൃഷ്ണ, സന്തോഷ് എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.