സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല


കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല സോണൽ കൺവീനർ കെ.വിജയരാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം.ശ്രീലത അധ്യക്ഷയായി.
മേഖലാ കൺവീനർ സുനിൽ അക്കമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കൺവീനർ അജയൻ, ജില്ലാ കമ്മറ്റി അംഗം അജീഷ് എന്നിവർ ക്ലാസ്സെടുത്തു. ബാബു പടിക്കൽ എന്നിവർ സംസാരിച്ചു. പി.കെ.പ്രകാശൻ സ്വാഗതവും കെ.സിന്ധു നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പി.കെ.പ്രകാശൻ (ചെയർമാൻ), പി.കെ.ജനാർദ്ദനൻ, പി.എം.ശ്രീലത (വൈസ് ചെയർപേഴ്സൺമാർ), സുനിൽ അക്കമ്പത്ത് (കൺവീനർ), വി.ടി.ബിജീഷ്, ആർ.പി.കെ.രാജീവ് കുമാർ (ജോയിന്റ് കൺവീനർമാർ), കെ.സിന്ധു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.