മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം


Advertisement

മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Advertisement

മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ
കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു.

കുറുവച്ചാൽ കളരി സംഘം കളരി പയറ്റും മഹിളാ അസോസിയേഷന്റെ വിവിധ യൂണിറ്റുകൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പി.പി.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.കെ.വിജിത്ത് സ്വാഗതം പറഞ്ഞു.

Advertisement
Advertisement

SUMMARY: Suraksha Pain and Palliative Building in Mepayyur was done without paying a single rupee; Tribute to the workers at the opening ceremony