പേരാമ്പ്ര സ്വദേശിയായ യുവാവ് ഭാര്യവീട്ടില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു


Advertisement

വടകര: ഭാര്യവീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പേരാമ്പ്ര ചേനായി സ്വദേശി വിനീഷി (34)നാണ് മാരകമായി പൊള്ളലേറ്റത്.

Advertisement

വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാള്‍ ഭീഷണിമുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പേ വിനീഷ് തീ കൊളുത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരമാസകലം എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നാണ് വിവരം.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056


Advertisement
Advertisement