Tag: Suicide Attempt
പേരാമ്പ്ര സ്വദേശിയായ യുവാവ് ഭാര്യവീട്ടില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര: ഭാര്യവീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പേരാമ്പ്ര ചേനായി സ്വദേശി വിനീഷി (34)നാണ് മാരകമായി പൊള്ളലേറ്റത്. വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാള്‍ ഭീഷണിമുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്
സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് താമരശ്ശേരി ബസ് സ്റ്റാന്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാന്റില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബ്ലേഡ് ഉപയോഗിച്ച് ബസ് ജീവനക്കാരന്റെ കൈ ഞരമ്പ് മുറിച്ചത്. പിന്നാലെ പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.