കുട്ടികള്‍ക്ക് പഠിക്കുവാന്‍ ഇനി എഐ ഉപകരണങ്ങളും; ചക്കിട്ടപ്പാറയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


Advertisement

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സേവാസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഇതള്‍ പ്രൊജക്റ്റ്ല്‍ ഉള്‍പ്പെടുത്തി വാങ്ങിയ പഠനഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍്‌ലൂടെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന അലക്‌സാ, മറ്റു ശാസ്ത്ര. സാമൂഹ്യ ശാസ്ത്ര, ഗണിത ഉപകരണങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്.

Advertisement

ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ വെച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സേവാസിന്റെ ഭാഗമായി നടത്തിയ അടുക്കളത്തോട്ടം പദ്ധതിയില്‍ വാര്‍ഡ്തല പച്ചക്കറി കൃഷി മത്സരത്തില്‍ വിജയികളായവരെയും അനുമോദിച്ചു.

Advertisement

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷനായി. ഡി.പി.ഒ സജീഷ് നാരായണന്‍ മുഖ്യതിഥി ആയി. ചടങ്ങില്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ശ്രീജിത്ത് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും ലിനീഷ് പി.പി നന്ദിയും പറഞ്ഞു.

Advertisement