സൈക്കിൾ പിന്നെ വാങ്ങാം, ഇപ്പോൾ ആവശ്യം ധാർമ്മിക്കിനല്ലേ; കുടുക്കയിലെ പണം മുഴുവൻ കുഞ്ഞനുജന്റെ ചികിത്സയ്ക്കായി കൊടുക്കാം, മുടി വളരുമ്പോൾ വെട്ടി ക്യാൻസർ രോഗികൾക്കും; ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ ശേഖരണത്തിലേക്ക് സംഭാവന നൽകി കുഞ്ഞു മനസ്സുകൾ


കൊയിലാണ്ടി: ‘സൈക്കിൾ വാങ്ങാൻ ഏറെ ആഗ്രഹിച്ചാണ് ഓരോ പണ തുട്ടും കൂട്ടിവെച്ചത്, എന്നാൽ തന്റെ അഗ്രത്തിനേക്കാളും വലുതാണ് ഒരു നാലര വയസ്സുകാരന്റെ ജീവൻ എന്ന് തിരിച്ചറിഞ്ഞതോടെ വേദിക്കിന് പിന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കുടുക്ക ധാർമ്മിക്കിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിനു കൈമാറി ബാലൻ മാതൃകയായി. ഒറ്റക്കണ്ടം പുനത്തിൽ ശിശിരേഷ്, സലിന ദമ്പതികളുടെ മകനായ വേദിക്കാണ് പുതിയൊരു സൈക്കിൾ എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കരുതി വെച്ച പണം ചികിത്സയ്ക്കായി നൽകിയത്.

ഒറ്റക്കണ്ടം സ്വദേശിയായ നൈതികും നാടിനു അഭിമാനമായി തന്റെ സമ്പാദ്യം ചികിത്സ ചിലവിലേക്ക് നല്കാൻ തയ്യാറായി.
ഒറ്റക്കണ്ടം നൈതിക് നിവാസിൽ ബിജു, സുധിന ദമ്പതികളുടെ മകാണ് നൈതിക്. തനിക്ക് ലഭിക്കുന്ന പണത്തുട്ടുകൾ ശേഖരിച്ചിരുന്ന ഹുണ്ടികയിലെ സമ്പാദ്യം മുഴുവൻ തന്റെ കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നല്‍കിയിരിക്കുകയാണ് നൈതിക്. ഇതോടൊപ്പം തന്റെ മുടി നീട്ടി വളർത്തി ക്യാൻസർ രോഗികൾക്ക് നൽകാനും ഒരുങ്ങുകയാണ് നൈതിക്.

നൈതിക്കിന്റെ സമ്പാദ്യം നിറഞ്ഞ ഹുണ്ടിക കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല വീട്ടിലെത്തി ഏറ്റുവാങ്ങി.എം.എൽ.എ വേദിക്കിനെ വീട്ടിൽച്ചെന്ന് അഭിനന്ദിക്കുകയും ചെയ്തു. തങ്ങൾക്കുള്ളതെല്ലാം രണ്ടാമതൊരു ആലോചനയില്ലാത്ത ധർമ്മിക്കിന്റെചികിത്സയ്ക്കായി കൊടുത്ത കുഞ്ഞോമനകളെയോർത്ത് അഭിമാനത്തിലാണ് നാട്. ബാക്കിയുള്ളവർക്കെല്ലാം മാതൃകയായിരിക്കുകയാണിവർ.

കെ.മുരളീധരൻ എം.പി, ടി.പി.രാമകൃഷ്ണൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. കമ്മറ്റിക്കുവേണ്ടി യൂണിയൻ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ സേവിംഗ്സ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാലരവയസുകാരൻ ധാർമ്മികിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം.

UNION BANK, KOYILANDY BRANCH

DHARMIK CHIKILSA SAHAYA COMMITTE, NADERI

A/C NO: 6111 0201 0010 923
IFSC CODE: UBIN 0561118