Tag: help

Total 5 Posts

വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കന്നൂരിലെ ദില്‍ജിത്ത് ചികിത്സാ സഹായം തേടുന്നു; ഈ ഉദ്യമത്തില്‍ നമുക്കും പങ്കാളികളാകാം

ഉള്ളിയേരി: വ്യക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കന്നൂരിലെ കുളമുള്ളതില്‍ വേലയുധന്റെ മകന്‍ ദില്‍ജിത്ത് ചികിത്സാ സഹായം തേടുന്നു. മൂന്ന് വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുന്ന ദില്‍ജിത്തിന് അടിയന്തിരമായി വൃക്ക മാറ്റി വയ്‌ക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് വൃക്കമാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി 15 ലക്ഷം രൂപ ചിലവ് വരും. എന്നാല്‍ നിര്‍ധനരായ കുടുംബത്തിന് ഈ ചിലവ് താങ്ങാന്‍

സൈക്കിൾ പിന്നെ വാങ്ങാം, ഇപ്പോൾ ആവശ്യം ധാർമ്മിക്കിനല്ലേ; കുടുക്കയിലെ പണം മുഴുവൻ കുഞ്ഞനുജന്റെ ചികിത്സയ്ക്കായി കൊടുക്കാം, മുടി വളരുമ്പോൾ വെട്ടി ക്യാൻസർ രോഗികൾക്കും; ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ ശേഖരണത്തിലേക്ക് സംഭാവന നൽകി കുഞ്ഞു മനസ്സുകൾ

കൊയിലാണ്ടി: ‘സൈക്കിൾ വാങ്ങാൻ ഏറെ ആഗ്രഹിച്ചാണ് ഓരോ പണ തുട്ടും കൂട്ടിവെച്ചത്, എന്നാൽ തന്റെ അഗ്രത്തിനേക്കാളും വലുതാണ് ഒരു നാലര വയസ്സുകാരന്റെ ജീവൻ എന്ന് തിരിച്ചറിഞ്ഞതോടെ വേദിക്കിന് പിന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കുടുക്ക ധാർമ്മിക്കിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിനു കൈമാറി ബാലൻ മാതൃകയായി. ഒറ്റക്കണ്ടം പുനത്തിൽ ശിശിരേഷ്, സലിന

ഉള്ളിയേരിയിലെ ഗോകുലന് കരള്‍ മാറ്റിവയ്ക്കാന്‍ വേണം 40 ലക്ഷം രൂപ; ജീവന്‍ രക്ഷിക്കാനായി കൈകോര്‍ത്ത് നാട്; നമുക്കും സഹായിക്കാം

ഉള്ളിയേരി: നാല്‍പ്പത് ലക്ഷം രൂപ. ഗോകുലന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അത്ര വലിയ തുകയാണ് അത്. എന്നാല്‍ ഗോകുലന് ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ രോഗം ബാധിച്ച് ചികിത്സയിലാണ് ആനവാതില്‍ തേലപ്പുറത്ത് ഗോകുലന്‍. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവച്ചെങ്കില്‍ മാത്രമേ ഈ 37 കാരന് ജീവിതത്തിലേക്ക് തിരികെയെത്താന്‍

ആദികിരണിന് പ്രതീക്ഷാകിരണമായി നൊച്ചാട് ഗ്രാമം; ഇരു വൃക്കകളും തകരാറിലാലായ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിക്കായി കൈകോർത്ത് ഓട്ടോക്കൂട്ടം

പേരാമ്പ്ര: തങ്ങളുടെ സഹപ്രവർത്തകന്റെ മകന് വേണ്ടി ഒരു ദിവസത്തെ കളക്ഷൻ പൂർണമായും നൽകുന്നതിനു ചലിക്കര പുള്ളിയോട് മുക്ക് ഓട്ടോ ചേട്ടന്മാർക്ക് സന്തോഷം മാത്രമായിരുന്നു. ഇരു വൃക്കകളും തകരാറിലായ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മാത്രമായിരുന്നു അവരുടെ മുൻപിൽ…. കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ വൃക്ക രോഗത്തിനടിമയായ ഈ കുഞ്ഞിന്റെ ജീവിതത്തിലേക്ക് നിറം കൊണ്ടുവരുക എന്നത് മാത്രമായിരുന്നു അവരുടെ ആഗ്രഹം.

‘ഒരാളെങ്കിലും സഹായിക്കാൻ എത്തിയിരുന്നെങ്കിൽ’; ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ ഫോൺ കോൾ തന്നെ തേടി എത്തുമ്പോഴും അതിദുഃഖകരമായ നിമിഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് റിയാസ് ജാസ് അറിഞ്ഞിരുന്നില്ല. ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു. ‘എസ്.ഐ യുടെ