കൊയിലാണ്ടി പോലീസ് സ്റ്റേഷനും വിദ്യാലയ പരിസരവും വൃത്തിയാക്കി കുരുന്നുകൾ,ഗാന്ധി ജീവിതത്തിലെ മഹത്ത് സന്ദേശവും മധുരവും പകർന്ന് നൽകി പോലീസുകാർ; ആഘോഷമായി കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ ഗാന്ധി ജയന്തി ദിന പരിപാടികൾ


Advertisement

കൊയിലാണ്ടി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിന ആഘോഷത്തില്‍ കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളും. വിവിധ പരിപാടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജയന്തി അഘോഷിച്ചത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍, വിദ്യാലയ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പോലീസ് സ്റ്റേഷന്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

Advertisement

ഗാന്ധി സന്ദേശങ്ങളും ലഹരി വിരുദ്ധ പ്ലക്കാഡുകളും പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുമ്പിലെത്തിയത്. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ കുട്ടികള്‍ക്കായി ഗാന്ധി സന്ദേശം നല്‍കി.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വിദ്യാര്‍ഥികള്‍ക്ക് മിഠായി വിതരണം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.ഗിരീഷ്, ബിജിത്ത് ലാല്‍, രൂപേഷ്, ആദര്‍ശ്, ജിഷ്ണു തുടങ്ങിയ അധ്യാപകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Advertisement
Advertisement

summary: students of bem school koyilandy celebrate gandhi jayandhi with various programs