എളാട്ടേരിയിൽ പേയിളകിയ നായയെ നാട്ടുകാർ അടിച്ചുകൊന്നു; കൊന്നത് മനുഷ്യരെയും മൃഗങ്ങളെയും ഉൾപ്പെടെ നിരവധി പേരെ കടിച്ച നായയെ


Advertisement

കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായയെയാണ് നാട്ടുകാർ അടിച്ചു കൊന്നത്.

Advertisement

മനുഷ്യർക്ക് പുറമെ പശുവിനെയും തെരുവുപട്ടികളെയും ഈ ഭ്രാന്തൻ നായ കടിച്ചതായാണ് വിവരം. ഇത് കാരണം വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഭീതിയിലാണ്.

Advertisement

വിഷയത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. കടിയേറ്റ നായകളെ പിടിക്കാൻ പഞ്ചായത്ത് ആവശ്യമായ നടപടികൾ ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.

Advertisement

എന്നാൽ പരാതി നിഷേധിച്ച് പഞ്ചായത്ത് അധികൃതർ രംഗത്തെത്തി.  ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചതായാണ് പഞ്ചായത്ത് പറയുന്നത്. അടുത്തിടെയായി എളാട്ടേരിയിൽ  തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

English Summary: Local people killed a stray dog with rabies in Elattery, Koyilandy.