വടകരയില്‍ തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് അപകടം; ദമ്പതികള്‍ക്ക് പരിക്ക്


വടകര: ബൈക്കിന് മുമ്പില്‍ തെരുവ് നായ ചാടി ദമ്പതികള്‍ക്ക് പരിക്ക്. വടകര സാന്റ് ബാങ്ക്‌സ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വടകര അഴിത്തല തൈകൂട്ടത്തില്‍ ഇല്ലാസ് (40) ഭാര്യ ലേഖ ( 34 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തെരുവ് നായ റോഡിന് കുറുകെ ചാടിയതോടെ ഇരുചക്രവാഹനം മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉല്ലാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.