അരിക്കുളം കാരയാട് തെരുവുനായ ആക്രമണം; കടിയേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍


Advertisement

അരിക്കുളം: കാരയാട് തെരുവുനായ ആക്രമണത്തില്‍ പ്രദേശവാസികളായ അഞ്ച് പേര്‍ക്ക് കടിയേറ്റു. റോഡിലൂടെ കടന്നുപോയവരേയും പറമ്പില്‍ പണിയെടുക്കുകയായിരുന്നവരെയുമൊക്കെയാണ് നായ ആക്രമിച്ചത്. വലിയ പറമ്പില്‍ ഗീത, കിഴക്കെപ്പാലക്കണ്ടി ഷാജി, വലിയ പറമ്പില്‍ സന്തോഷ്, വെളുത്ത പറമ്പില്‍ കുഞ്ഞായിശ, ചാത്തന്‍കണ്ടി അബ്ദുള്ള എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisement

ആക്രമിച്ച നായയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൊന്നു. പലര്‍ക്കും വലിയ തോതില്‍ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയോധികയുമുണ്ട്. കാരയാട് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പും സമാനമായ രീതിയില്‍ ഇവിടെ തെരുവുനായ ആക്രമണമുണ്ടായിരുന്നു.