പേരാമ്പ്ര എരവട്ടൂരില്‍ വീട് കുത്തി തുറന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു
പേരാമ്പ്ര: എരവട്ടൂരില്‍ വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കുറ്റ്യാടി ഡെക്കോ ഫര്‍ണീച്ചര്‍ മാനേജിംഗ് പാര്‍ട്നര്‍ അണിയേരിപ്പൊയില്‍ താമസിക്കും കീഴന മീത്തല്‍ സമീറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്.മുന്നിലെയും പിന്നിലെയും വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറക്കാന്‍ ശ്രമിച്ച പാടുകളുണ്ട്. പെരുന്നാള്‍ ദിനമായതിനാല്‍ വീട്ടിലുള്ളവരെല്ലാം ബന്ധുവീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു.
പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ ഹബീബുളളയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാര്‍ഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.
[bot1]