പൂക്കാട് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ചു


കൊയിലാണ്ടി: പൂക്കാട് ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. ചേമഞ്ചേരി തൂവക്കോട് സ്വദേശി കൊട്ടിയോട്ടില്‍ താഴെ ഹരിദാസന്‍ (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് സംഭവം.

ഹരിദാസന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ജ് ആശുപത്രിയില്‍
സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ഷിനിയാണ് ഭാര്യ.  നിത്യാദാസ്, നീതുദാസ് എന്നിവര്‍ മക്കളാണ്. പെയിന്റിങ്  തൊഴിലാളിയായിരുന്നു ഹരിദാസന്‍.

[mid5]