ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് ജില്ലയില്‍ നടക്കും, കായിക മേള തിരുവനന്തപുരത്തും


Advertisement

കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് ജില്ലയില്‍ നടക്കും. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തീരുമാനം അറിയിച്ചത്.

Advertisement

എന്നാല്‍ ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗല്‍ മന്ത്രി നിലപാട് വ്യക്തമാക്കി. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement