ഗജവീരന്മാർക്കൊപ്പം അണിനിരന്ന് നൂറിൽപരം വാദ്യപ്രതിഭകൾ; ഭക്തി സാന്ദ്രമായി ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം


ചേമഞ്ചേരി: ശിവരാത്രി ആഘോഷങ്ങൾക്ക് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ തുടക്കമായി. രാവിലെ നടന്ന കാഴ്ച ശീവേലിക്ക് മേളകലാരത്നം സന്തോഷ് കൈലാസ് പ്രാമാണികനായി. തുടർന്ന് ആനയൂട്ട് നടന്നു. ഉച്ചയ്ക്ക് സമൂഹ സദ്യയും ഉണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ആലിൻകീഴ് മേളം നടന്നു.

ഡോക്ടർ ശുകപുരം ദിലീപിന്റെ മേള പ്രമാണത്തിൽ കാഞ്ഞിലശ്ശേരി പത്മനാഭൻ, വെളിയന്നൂർ സത്യൻമാരാർ, ബാലുശ്ശേരി രമേശ്, അനീഷ് പൂനൂർ, മേള കലാരത്നം സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, കണ്ടനകം മുരളി, ചീനംകണ്ടി പത്മനാഭൻ, സുരേഷ് കോട്ടക്കടവ്, രൂപേഷ് ആർ മാരാർ, വിപിൻ മാങ്കുരുശി, ബാബു ചെർപ്പുളശ്ശേരി, ജിഷ്ണു പഴയന്നൂർ, അഖിലേഷ് അങ്ങാടിപ്പുറം, ബാബു പോലൂർ, വരവൂർ വേണു, ദാമോദരൻ കാഞ്ഞിലശ്ശേരി, ഷിജു കൊരങ്ങാട്, വിഷ്ണു ശ്രീകൃഷ്ണപുരം, അരവിന്ദൻ കാഞ്ഞിലശ്ശേരി, അഖിൽ സിദ്ധാർത്ഥ് കോവൂർ, അരുൺ വളയനാട്. തുടങ്ങി നൂറിൽപരം വാദ്യപ്രതിഭകൾ അണിനിരന്നു. നിരവധി പേരാണ് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.

ശിവരാത്രി ദിനത്തിൽ സർവൈശ്വര്യ പൂജ ചതുഷത പായസ നിവേദ്യം, സഹസ്ര കുംഭാഭിഷേകം, ഒറ്റക്കോൽ പഞ്ചാരിമേളത്തോടെയുള്ള കാഴ്ച ശീവേലി, പ്രബന്ധ കൂത്ത് ഓട്ടൻതുള്ളൽ, പ്രസാദഊട്ട്, ഭക്തിഗാനാമൃതം, വയനപ്രദക്ഷിണം, സി അശ്വിനിദേവ് അവതരിപ്പിക്കുന്ന നാദരെഞ്ജിനി തായമ്പക എന്നിവയുണ്ടാകും.

 

Summary: Sree Kanjilassery Mahashiva Temple shivarathri festival