മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും; തിയ്യതിയും സമയവും അറിയാം


Advertisement

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ വിവിധ പ്രൊജക്റ്റുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. ഡിസംബര്‍ 31 ന് കുട്ടികളുടെ ഗ്രാമസഭ രാവിലെ പത്ത് മണിക്ക് നടക്കും. ഭിന്നശേഷി ഗ്രാമസഭ ഡിസംബര്‍ 19ന് 11 മണിക്കും വയോജനസഭ ഡിസംബര്‍ 19 ന് ഉച്ചക് 2.30 നും നടക്കും.

Advertisement

വനിതാസഭ ഡിസംബര്‍ 20ന് രാവിലെ 11 മണിക്കാണ്. പട്ടികജാതി ഗ്രാമസഭ ഡിസംബര്‍ 20 ന് ഉച്ചക് 2-30 ന് ചേരും. 2023-24 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വാര്‍ഡ് ഗ്രാമസഭകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക വിഭാഗക്കാരുടെ പദ്ധതികള്‍ തയ്യാറാക്കാനായി സ്‌പെഷല്‍ ഗ്രാമസഭകള്‍ ചേരുന്നത്. മത്സ്യ മേഖലാ ഗ്രാമസഭയും ഈ മാസം തന്നെ ചേരുമെന്ന് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അറിയിച്ചു.

Advertisement
Advertisement