ഓണനാളില്‍ അവര്‍ മാത്രം വിശന്നിരിക്കാന്‍ പാടില്ല; തെരുവിലെ വയറുകളുടെ വിശപ്പകറ്റാന്‍ സ്നേഹസദ്യ ഒരുക്കി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ


Advertisement

കൊയിലാണ്ടി: ഓണത്തിന് സ്‌നേഹ സദ്യ ഒരുക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊയിലാണ്ടിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും മന വെജും സഹകരിച്ചാണ് കൊയിലാണ്ടി ടൗണില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഓണ സദ്യ ഒരുക്കിയത്.

Advertisement

തെരുവിലെ നൂറ് കണക്കിന് ആളുകളാണ് ടൗണ്‍ ഹാള്‍ പരിസരത്ത് ഒരുക്കിയ സ്‌നേഹ സദ്യയുടെ ഭാഗമായത്.

Advertisement

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ഏരിയ സെക്രട്ടറി ഫര്‍ഹാന്‍, വൈസ് പ്രസിഡന്റ് രോഹിത്, അഭിനവ്, അഭയ് തുടങ്ങിയവര്‍ സ്‌നേഹ സദ്യക്ക് നേതൃത്വം നല്‍കി.

Advertisement

summary: Sneha Sadya was prepared to satisfy the hunger of the hungry people on the streets