അനധികൃതമായി മദ്യം കടത്തി; മാഹി മദ്യവുമായി മുചുകുന്ന് സ്വദേശി പിടിയില്‍


Advertisement

വടകര: അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാഷണല്‍ ഹൈ വേയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി മുചുകുന്ന് സ്വദേശി പിലാത്തോട്ടത്തില്‍ രാജനാണ് (38) 7.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്.

Advertisement

അനധികൃതമായി മാഹി മദ്യം കടത്തിക്കൊണ്ടു പോകുന്നു എന്ന് കോഴിക്കോട് എക്‌സൈസ് ഇന്റലിജിന്‍സ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

Advertisement

പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍. കെ.എം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷാജി. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിനീഷ്. കെ, ശ്യാംരാജ്. എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബബിത ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement